|    Nov 17 Fri, 2017 10:51 pm
FLASH NEWS
Home   >  National   >  

ശിവപാല്‍ യാദവടക്കം നാല് മന്ത്രിമാരെ അഖിലേഷ് യാദവ് പുറത്താക്കി

Published : 23rd October 2016 | Posted By: mi.ptk

akhilesh-yadav

ലക്‌നൗ:നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയില്‍ കലഹം. പാര്‍ട്ടി
തലവനും പിതാവുമായ മുലായം സിങുമായുള്ള ഭിന്നതയെ തുടര്‍ന്ന് മുലായത്തിന്റെ അനുജന്‍ ശിവപാല്‍ യാദവ് അടക്കം നാല് മന്ത്രിമാരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.
ശിവ്പാല്‍ യാദവിനെക്കൂടാതെ മന്ത്രിമാരായ ശദാബ് ഫാത്തിമ, ഓം പ്രകാശ് സിങ്, നരാദ് റായ്, എന്നിവരെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ രാവിലെ തന്റെ അനുയായികളായ മന്ത്രിമാരെ കൂട്ടി ചേര്‍ന്ന യോഗത്തിലാണ് അപ്രതീക്ഷിത തീരുമാനമുണ്ടായത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവര്‍ണര്‍ രാം നായികിന് അയച്ചിട്ടുണ്ട്.
പാര്‍ട്ടിയുടെ ഭാഗമല്ലാത്ത അമര്‍സിംഗിനിനെ പിന്തുണക്കുന്നവര്‍ക്ക് പാര്‍ട്ടില്‍ ഇടമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അമര്‍സിംഗിന്റെ വിശ്വസ്തരായി നില്‍ക്കുന്നവര്‍ തന്റെ സര്‍ക്കാറിലുണ്ടാകില്ലെന്നും ഇത്തരം ആളുകളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് തനിക്കറിയാമെന്നും അഖിലേഷ് പറഞതായി മുഖ്യമന്ത്രിയോട് അനുഭാവമുള്ള എം.എല്‍.എ.മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
എസ്.പി സംസ്ഥാന പ്രസിഡന്റാണ് പുറത്താക്കപ്പെട്ട ശിവപാല്‍ യാദവ്. അഖിലേഷ് മുഖ്യമന്ത്രിയായതിന് ശേഷമാണ് ശിവപാല്‍ യാദവുമായുള്ള ഭിന്നത രൂക്ഷമായത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ സമാജ് വാദി പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറി ആശങ്കയോടെയാണ് കാണുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക