|    Jul 24 Mon, 2017 2:05 pm
Home   >  Todays Paper  >  Page 4  >  

ശിവദാസന്‍ നായര്‍ക്കെതിരായ കേസിന് സ്റ്റേ

Published : 31st May 2016 | Posted By: SMR

കൊച്ചി: ബജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയിലുണ്ടായ കൈയാങ്കൡയെ തുടര്‍ന്ന് മുന്‍ എംഎല്‍എ ശിവദാസന്‍നായര്‍ക്കെതിരായി തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലനില്‍ക്കുന്ന കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു.
മുന്‍ എംഎല്‍എ ജമീല പ്രകാശം നല്‍കിയ പരാതിയെ തുടര്‍ന്ന് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടിള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശിവദാസന്‍ നായര്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സുനില്‍ തോമസ് പരിഗണിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ശിവദാസന്‍നായരില്‍ നിന്നുണ്ടായെന്നു കാട്ടിയായിരുന്നു ജമീല പ്രകാശത്തിന്റെ പരാതി. ഡൊമിനിക് പ്രസന്റേഷനെതിരേയും പരാതി നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക