|    Nov 17 Sat, 2018 4:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ശിവജി പ്രതിമയ്ക്ക് 3,600 കോടി; പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് 100 കോടി

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മഹാപ്രളയം കേരളത്തിന്റെ പ്രാണനെടുക്കുമ്പോള്‍ രാഷ്ട്രീയപരമായി കാര്യങ്ങളെ കാണുന്ന കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. “മോദി സര്‍ക്കാരിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. വിദേശയാത്രകള്‍ക്കായി 1,484 കോടി, പരസ്യങ്ങള്‍ക്ക് 4,300 കോടി, ശിവജി പ്രതിമയ്ക്ക് 3,600 കോടി, പട്ടേല്‍ പ്രതിമയ്ക്ക് 2,989 കോടി, കുംഭമേളയ്ക്ക് 4,300 കോടി, പക്ഷേ, ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം നേരിടുന്ന കേരളത്തിന് വെറും 100 കോടി’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ വരെ 4,880 കോടി രൂപയോളമാണ് വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പരസ്യത്തിനായി സര്‍ക്കാര്‍ വിനിയോഗിച്ചത്. പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തിനിടെ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡാണ് ഈ കണക്കുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ശുചിത്വ ഭാരതം, സ്മാര്‍ട്ട് സിറ്റി, ആദര്‍ശ ഗ്രാമം, കാര്‍ഷികവിള ഇന്‍ഷുറന്‍സ് എന്നീ പദ്ധതികള്‍ക്കാണ് 4,880 കോടിയില്‍ എട്ടു ശതമാനത്തോളം തുക ചെലവഴിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 292.17 കോടിയാണു മൂന്നു വര്‍ഷത്തിനിടെ ഈ പദ്ധതികളുടെ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. ജനങ്ങളുടെ ജീവിതം വച്ച് രാഷ്ട്രീയം കളിക്കരുതെന്ന വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയരുകയാണ്. ഇതിനിടെയാണ് മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്. ആഗസ്ത് എട്ടു മുതല്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 164 ആണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss