|    Dec 11 Mon, 2017 8:23 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശിവഗിരി ധര്‍മസംഘം ട്രസ്റ്റ്: ഹൈക്കോടതി ഇടപെട്ടു

Published : 12th November 2016 | Posted By: SMR

കൊച്ചി: ശിവഗിരി ധര്‍മസംഘം ട്രസ്റ്റില്‍ പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുന്നതിനു മുമ്പുള്ള സ്ഥിതി രണ്ടു മാസത്തേക്ക് തുടരാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ശിവഗിരി സന്യാസിമാരായ സ്വാമി കൃഷ്ണാനന്ദ, സ്വാമി സുകൃതാനന്ദ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് നവംബര്‍ ആറിലെ സ്ഥിതി തുടരാന്‍ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചത്.ശിവഗിരി ധര്‍മസംഘം ട്രസ്റ്റിലേക്ക് ഒക്ടോബര്‍ 12നാണ് തിരഞ്ഞെടുപ്പു നടന്നത്. അടുത്തദിവസം തന്നെ ധര്‍മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റായിരുന്ന സ്വാമി പ്രകാശാനന്ദ ഒക്ടോബര്‍ 20ന് യോഗം ചേരാന്‍ നോട്ടീസ് നല്‍കി. ട്രസ്റ്റിന്റെ സ്‌കീം അനുസരിച്ച് സെക്രട്ടറിയാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ഹരജിയില്‍ പറയുന്നു. നവംബര്‍ ആറിലെ സ്ഥിതി തുടരാനുള്ള ഇടക്കാല ഉത്തരവു വന്നതോടെ പഴയ ഭരണസമിതിക്കാണ് ചുമതല ലഭിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക