|    Aug 14 Tue, 2018 4:28 pm
FLASH NEWS
Home   >  News now   >  

ശില്‍പി ജീവന്‍തോമസിനെതിരെ പീഡനാരോപണം

Published : 1st August 2018 | Posted By: G.A.G

ചിത്രകാരനും ശില്‍പ്പിയുമായ ജീവന്‍ തോമസിനെതിരെ പീഡനാരോപണവുമായി യുവതി. വെറും ഒരു ലൈംഗിക പീഡനമായിരുന്നില്ല തനിക്കതെന്നും ബൗദ്ധികമായ അധികാര പ്രയോഗം തന്നെയായിരുന്നുവെന്നും വിശേഷിപ്പിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍. ഒരുപാട് കാലം കൂടി തന്നെ അസ്തിത്വപ്രതിസന്ധിയിലാക്കുകയും മറ്റു കലാന്വേഷണങ്ങളിലേക്ക് ചെല്ലാന്‍ ആത്മവിശ്വാസമില്ലാതാക്കുകയും ചെയ്ത സംഭവമായിരുന്നു അതെന്നും യുവതി പറയുന്നു. അടുത്ത നാളുകളില്‍ പുറത്തുവന്ന സമാനമായ വെളിപ്പെടുത്തലുകളെക്കുറിച്ച് സൂചിപ്പിച്ച്, ‘ഈ ചര്‍ച്ച വെറുമൊരു രെജേഷിലും രൂപേഷിലും ഒതുങ്ങി ബാക്കിയുള്ള ….. കള്‍ വളരെ നല്ലവരാണെന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ അത് നഷ്ടമാവും എന്ന് കരുതുന്നതു കൊണ്ടാണ്’ തന്റെ വെളിപ്പെടുത്തലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വളരെയധികം നിരാശയില്‍ അലഞ്ഞിരുന്ന, ജീവിതം കൊണ്ടെന്തു ചെയ്യണമെന്ന് അറിയാതിരുന്ന ഒരു കാലത്ത്, ബി ടെക്ക് കഴിഞ്ഞ് കലയിലാണ് താല്‍പ്പര്യം പക്ഷേ അവിടെ എങ്ങിനെ എത്തിച്ചേരുമെന്ന് ആലോചിച്ചു നിന്നിരുന്ന കാലത്ത്, ഒരു സന്ധ്യയില്‍ കോഴിക്കോട് കടപ്പുറത്ത് വച്ചാണ് ജീവനെ പരിചയപ്പെടുന്നതെന്ന്് യുവതി പറയുന്നു.
ഒരുപാട് സ്ഥലങ്ങളില്‍ ശില്‍പ്പങ്ങള്‍ പ്രദര്‍ശിപ്പിച്ച ഒരാള്‍. ഇനി ഇയാളാകുമോ കലയിലേക്ക് എനിക്ക് വഴിയുണ്ടാക്കിത്തരുന്നയാള്‍ എന്നു കരുതി ഒരുദിവസം ‘കൊയ്യാനിക്വാര്‍ട്‌സി’ എന്ന സിനിമയുടെ ഡിവിഡിയും കൊണ്ട് മറ്റാരുമില്ലാത്ത അയാളുടെ വീട്ടിലേക്ക്, അയാള്‍ ക്ഷണിച്ച സമയത്ത് എത്തി. ഓരോ പെഗ്ഗ് വിസ്‌കിയുമടിച്ച് പടം കണ്ടു. അത് കഴിഞ്ഞപ്പോള്‍ അയാള്‍ ചാര്‍കോളില്‍ വരച്ച ഒരു പെണ്‍കുട്ടിയുടെ പടം കാണിച്ചു, അവള്‍ അയാളോട് നന്നായി ‘സഹകരിച്ച’തിനാലാണ് ഇത് നടന്നത് എന്ന് ആവര്‍ത്തിച്ച അയാള്‍ ഫൈന്‍ആര്‍ട്‌സ് കോളജില്‍ ന്യൂഡ് സ്റ്റഡികള്‍ ചെയ്തതിനെക്കുറിച്ചും പിന്നെ കല പഠിക്കണമെങ്കിലും പ്രാക്റ്റീസ് ചെയ്യണമെങ്കിലും ശരീരം തുറന്നിടേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചുമൊക്കെ പ്രസംഗിച്ചു. സംഗതി വേറെ വഴിക്കാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ മെല്ലെ അവിടുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിച്ചുവച്ച് ചുംബിച്ചപ്പോള്‍ ഓടിയാണ് ഞാനവിടുന്ന് രക്ഷപ്പെട്ടത്. പിന്നീട് തുടര്‍ച്ചയായി ഫോണ്‍വിളിച്ച് ശല്യം ചെയ്തയാളില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ച് കാലം കോഴിക്കോട് നിന്ന് പോകേണ്ടി വന്നു.
ഇയാളെക്കുറിച്ച് സമാനാനുഭവങ്ങളില്ലാത്തവരായി തന്റെ കൂട്ടുകാരികളിലാരുമില്ലെന്നും കുറിപ്പിലുണ്ട്. ഇതൊക്കെ തുറന്നുപറയാന്‍ എനിക്ക് അവസരം തന്ന എന്റെ പെണ്ണുങ്ങള്‍ക്ക് നന്ദി. ചിലതും കൂടി പറയാനുണ്ട് എന്നു കൂടി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss