|    Mar 30 Thu, 2017 6:25 am
FLASH NEWS

ശിലാവിഗ്രഹം കാണാതായി; ഓമല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍

Published : 30th September 2016 | Posted By: Abbasali tf

ഓമല്ലൂര്‍: ഓമല്ലൂര്‍ ക്ഷേത്ര ജങ്ഷനില്‍  പ്രതിഷ്ഠിച്ചിരുന്ന ശിലാവിഗ്രഹം കാണാതായി. പതിറ്റാണ്ടുകളായി ക്ഷേത്ര ജംങ്ഷനിലെ വെയിറ്റിങ് ഷെഡ്ഡിന് സമീപത്ത് സ്ഥിതി ചെയ്യുന്ന വിഗ്രഹമാണ്  കഴിഞ്ഞദിവസം മുതല്‍ കാണാതായത്. ഇന്നലെയാണ് വിഗ്രഹം കാണാതായത് നാട്ടുകാരുടേയും ഭക്തരുടേയും ശ്രദ്ധയില്‍പെടുന്നത്. 1978 ലാണ് ക്ഷേത്ര ജങ്ഷനില്‍ ഈ ശിലാവിഗ്രഹം കണ്ടെത്തിയത്. വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന കല്‍ത്തറയ്ക്ക് സമീപമുള്ള സ്ഥലം സ്വകാര്യ വ്യക്തി പിന്നീട് മറ്റൊരാള്‍ക്ക് വിറ്റിരുന്നു. വിഗ്രഹം പ്രതിഷ്ഠിച്ചിരുന്ന കല്‍ത്തറ കാലക്രമത്തില്‍ കാവുപോലെ മാറി. വിഗ്രഹം നഷ്ടപ്പെട്ടതറിഞ്ഞ് ഭക്തര്‍ തടിച്ചുകൂടുകയും പത്തനംതിട്ട പോലീസില്‍ പരാതിപ്പെടുകയുംചെയ്തിട്ടുണ്ട്. വിഗ്രഹം കാണാതായതില്‍ പ്രതിഷേധിച്ച് ഓമല്ലൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. ഹിന്ദു ഐക്യവേദിയും വിശ്വഹിന്ദുപരിഷത്തുമാണ് കട കമ്പോളങ്ങളടച്ച് ഹര്‍ത്താല്‍ ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day