ശിരോവസ്ത്ര നിരോധനം ഒഴിവാക്കണം: സിബിഎസ്ഇ മാനേജ്മെന്റ്സ് അസോസിയേഷന്
Published : 16th April 2016 | Posted By: SMR
കൊച്ചി: മെയ് ഒന്നിന് സിബിഎസ്ഇയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓള് ഇന്ത്യ പ്രീ മെഡിക്കല്‍ ഡെന്റല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഡ്രസ്കോഡില്‍ നിരോധനം ഇല്ലാതിരുന്നിട്ടും ചില പരീക്ഷാ കേന്ദ്രങ്ങളില്‍ ദേഹപരിശോധനയ്ക്കു ശേഷവും ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമാണെന്ന് കേരള സിബിഎസ്ഇ മാനേജ്മെന്റ്സ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹീം ഖാന് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്റെ വസ്ത്രധാരണരീതി വിവരിക്കുന്ന ചാപ്റ്റര്‍ 11ല്‍ ശിരോവസ്ത്രം ധരിക്കല്‍ നിരോധിച്ചിട്ടില്ല.
ക്രിസ്തീയ-മുസ്ലിം സമുദായ അംഗങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കു വിരുദ്ധമാണിത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സിബിഎസ്ഇയുടെ ഭാഗത്തുനിന്ന് വ്യക്തത വരുത്തണമെന്നും അഡ്വ. ടി പി എം ഇബ്രാഹീം ഖാന് സിബിഎസ്ഇ അധികൃതരോട് ആവശ്യപ്പെട്ടു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.