|    Dec 17 Mon, 2018 3:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ശിരോവസ്ത്രം അഴിക്കാന്‍ വിസമ്മതിച്ച ഇന്റേണിയെ ജര്‍മന്‍ മേയര്‍ പുറത്താക്കി

Published : 27th August 2016 | Posted By: SMR

ബെര്‍ലിന്‍: ജര്‍മനിയിലെ ലുക്കെന്‍വാലയില്‍ ശിരോവസ്ത്രം അഴിക്കാന്‍ വിസമ്മതിച്ച ഇന്റേണിയെ മേയര്‍ പുറത്താക്കി. മേയറുടെ ഓഫിസില്‍ ഇന്റേണ്‍ഷിപ്പിന്റെ ആദ്യദിവസം ജോലിക്കെത്തിയ ഫലസ്തീന്‍ അഭയാര്‍ഥിയായ 48കാരിയെയാണ് മേയര്‍ എലിസബത്ത് ഹെര്‍സോഗ്വോണ്‍ ജോലിയില്‍ നിന്നു പുറത്താക്കിയത്.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. പുരുഷന്‍മാരുടെ സാന്നിധ്യത്തില്‍ ശിരോവസ്ത്രം മാറ്റുന്നതിനു തനിക്കു ബുദ്ധിമുട്ടുള്ളതായി അറിയിച്ചപ്പോഴായിരുന്നു തന്നെ പുറത്താക്കിയതെന്ന് ഇന്റേണി പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss