|    Apr 29 Sat, 2017 10:50 am
FLASH NEWS

ശിരുവാണി പദ്ധതി: വിദഗ്ധസമിതി ശുപാര്‍ശകള്‍ കേന്ദ്രം തടഞ്ഞു

Published : 3rd November 2016 | Posted By: SMR

ചെന്നൈ: കേരള സര്‍ക്കാരിന്റെ നിര്‍ദിഷ്ട ശിരുവാണി അണക്കെട്ട് പദ്ധതിക്കായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ കമ്മിറ്റി നടത്തിയ പരിസ്ഥിതി ആഘാത പഠനത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. പദ്ധതിക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് ശുപാര്‍ശകള്‍ തടഞ്ഞതായി കേന്ദ്രം അറിയിച്ചതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പറഞ്ഞു. വിഷയം പരിസ്ഥിതി-വന-കാലാവസ്ഥാ മന്ത്രാലയം പരിശോധിച്ചെന്നും പഠനം നടത്തിയ വിദഗ്ധസമിതിയുടെ ശുപാര്‍ശകള്‍ തല്‍ക്കാലത്തേക്കു തടയാന്‍ തീരുമാനിച്ചതായും കേന്ദ്രം തമിഴ്‌നാടിനയച്ച കത്തില്‍ പറയുന്നു. കാവേരി ജലതര്‍ക്ക കോടതിയുടെ ഉത്തരവിനെതിരേ സുപ്രിംകോടതിയിലുള്ള കേസ് തീരുമാനമാവുന്നതുവരെയോ പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതുവരെയോ ആണു ശുപാര്‍ശകള്‍ മാറ്റിവച്ചത്. കഴിഞ്ഞ സപ്തംബര്‍ അവസാനത്തില്‍ കേരളസര്‍ക്കാരിന്റെ പദ്ധതിക്ക് അനുമതി നല്‍കരുതെന്ന് തമിഴ്‌നാട് നിയമസഭ ഐക്യകണ്‌ഠ്യേന കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 2012ല്‍ പ്രശ്‌നത്തില്‍ ഉടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day