|    Jul 23 Mon, 2018 12:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ശിഫു സന്‍ക്രിതിനെതിരായ അന്വേഷണം : റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

Published : 13th September 2017 | Posted By: fsq

 

മുംബൈ: വിവാദ ആത്മീയ വിഭാഗമായ ശിഫു സന്‍ക്രിതിനെതിരായ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിനോട് ബോംബൈ ഹൈക്കോടതി. ആര്‍ എം സാവന്ത്, സന്ദീപ് ഷിന്‍ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ദിലിപ് സാവന്തിനോട് രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷം ആദ്യമാണ് വിവാദ ഗ്രൂപ്പിനെതിരേ മലാഡില്‍ നിന്നുള്ള രക്ഷിതാക്കള്‍ പരാതി നല്‍കിയത്. പരാതിക്കാരുടെ രണ്ട് പെണ്‍കുട്ടികളെ ശിഫു സന്‍ക്രിതി നേതാവ് സുനില്‍ കുല്‍കര്‍ണി കെണിയില്‍പെടുത്തി വച്ചിരിക്കുകയാണ് എന്നായിരുന്നു പരാതി. ആദ്യം കേസ് ഏറ്റെടുത്ത മുംബൈ പോലിസ് കുല്‍കര്‍ണിയെ കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും കുല്‍കര്‍ണിക്കെതിരേ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും കാണിച്ച് പരാതിക്കാര്‍ രംഗത്തെത്തുകയായിരുന്നു. 21ഉം 23ഉം വയസ്സായ പെണ്‍കുട്ടികളില്‍ ഒരാള്‍ എന്‍ജിനീയറിങ് ബിരുദധാരിയും മറ്റെയാള്‍ അഭിഭാഷകയുമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. രക്ഷിതാക്കളുമായി സ്വരചേര്‍ച്ചയിലല്ലാത്ത പെണ്‍കുട്ടികള്‍ സ്വമേധയാ ആണ് ആത്മീയ വിഭാഗത്തോടൊപ്പം ചേര്‍ന്നതെന്നും കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍, രക്ഷിതാക്കളുടെ പരാതിയില്‍ അന്വേഷണം നടക്കാതിരിക്കാന്‍ ഇതൊന്നും ന്യായീകരണമല്ലെന്ന് പറഞ്ഞ കോടതി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss