|    Dec 15 Fri, 2017 3:54 pm
FLASH NEWS

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി കവര്‍ച്ചാശ്രമത്തിനിടെ പിടിയില്‍

Published : 1st December 2017 | Posted By: kasim kzm

പെരിന്തല്‍മണ്ണ: ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി മറ്റൊരു കവര്‍ച്ചാ ശ്രമത്തിനിടെ വീണ്ടും അകത്തായി. മഞ്ചേരി സ്വദേശിയായ അരീക്കോട് വീട്ടില്‍ അനില്‍ കുമാര്‍ എന്ന കാര്‍ലോസാണ് (50) പെരിന്തല്‍മണ്ണ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.പാലക്കാട്, മലപ്പുറം ജില്ലകളിലായി നിരവധി കവര്‍ച്ചാ കേസില്‍പെട്ട് ജയിലിലായിരുന്ന പ്രതി കഴിഞ്ഞ 28നാണ് പുറത്തിറങ്ങിയത്. ഇന്നലെ പുലര്‍ച്ചെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ നീതി മെഡിക്കല്‍ സ്‌റ്റോറിന്റെ പൂട്ട് തകര്‍ക്കുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പെരിന്തല്‍മണ്ണ അഡീഷനല്‍ എസ്‌ഐ വേലായുധനും സംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നു നിരവധി കവര്‍ച്ചകേസുകളുടെ വിവരങ്ങള്‍ ലഭിച്ചതായി പോലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക