|    Jun 23 Fri, 2017 3:46 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഉടനെ അയോഗ്യത; ആവശ്യത്തിന് കമ്മീഷന്റെ പിന്തുണ

Published : 8th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന എംഎല്‍എമാരെയും എംപിമാരെയും ഉടനെ അയോഗ്യരാക്കണമെന്ന ആവശ്യത്തിന് തിരഞ്ഞെടുപ്പു കമ്മീഷന്റെ പിന്തുണ. എന്നാല്‍, നിലവിലെ തിരഞ്ഞെടുപ്പു നിയമം ഇത്തരം ജനപ്രതിനിധികള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിനു തടസ്സമാണെന്ന് കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. സന്നദ്ധ സംഘടനയായ ലോക് പ്രഹരി സെക്രട്ടറി എസ് എന്‍ ശുക്ലയും മഹാരാഷ്ട്രയിലെ സഞ്ജയ നാരായണ റാവുവും സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് കമ്മീഷന്‍ അഭിഭാഷക മീനാക്ഷി അറോറ ഇക്കാര്യം ചീഫ്ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പാകെ ബോധിപ്പിച്ചത്. ലോക്‌സഭയിലെയോ നിയമസഭയിലെയോ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ അയോഗ്യരായി പ്രഖ്യാപിക്കുന്നതുവരെ ശിക്ഷിക്കപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും തല്‍സ്ഥാനത്തു തുടരാം. അതിനു ശേഷമേ കമ്മീഷന് ഇടപെടാനാവൂ എന്ന് അറോറ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതില്‍ കോടതി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങിന്റെ സഹായം തേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക