|    May 25 Thu, 2017 11:57 pm
FLASH NEWS
Home   >  Sports  >  Cricket  >  

ശാഹിദ് അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നു

Published : 22nd March 2016 | Posted By: sdq

Shahid Afridi

ഇസ് ലാമാബാദ്: പാക്കിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയെ ലോക ട്വാന്റി 20 മല്‍സരത്തിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സഹാര്യര്‍ ഖാന്‍.
ശനിയാഴ്ച കൊല്‍കത്തയില്‍ നടന്ന ഇന്ത്യ-പാക്കിസ്താന്‍ മല്‍സരത്തില്‍ പാക് ടീമിന്റെ പ്രകടനം വളരെ നിരാശാജനകമായിരുന്നുവെന്നും മല്‍സരത്തില്‍ അഫ്രീദിയുടെ പ്രകടനത്തില്‍ ബോര്‍ഡിന് വ്യക്തമായ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റനായ അഫ്രീദിയെ നിലനിര്‍ത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് താല്‍പര്യമില്ലെന്നും ലാഹോറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ഖാന്‍ വ്യക്തമാക്കി.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day