|    Jan 23 Mon, 2017 4:08 pm

ശാസ്‌ത്രോല്‍സവത്തെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങുന്നു

Published : 22nd November 2015 | Posted By: SMR

കൊല്ലം: നീണ്ട ഇടവേളക്ക് ശേഷം കൊല്ലം വേദിയാവുന്ന കേരള സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. 24 മുതല്‍ 28 വരെ കൊല്ലത്ത് നടക്കുന്ന മേളയില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, ഐ ടി, പ്രവൃത്തി പരിചയ മേളകളും സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയും വൊക്കേഷണല്‍ എക്‌സ്‌പോയും കരിയര്‍ ഫെസ്റ്റുമടക്കം വിവിധ വേദികളില്‍ നടക്കും.
രാവിലെ 9.30ന് കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളി ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. 10.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ജോസഫ് എച്ച് എസ് എസില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് പരിപാടിക്ക് തുടക്കമാവുന്നത്. 500 വിഎച്ച്എസ്ഇ വിദ്യാര്‍ഥികളുള്‍പ്പെടെ നഗരത്തിലെ ഒന്‍പത് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
വിവിധ കലാരൂപങ്ങള്‍ ബാന്‍ഡ് എന്‍സിസി, സ്‌കൗട്ട്, സ്റ്റുഡന്റ്‌സ് പോലിസ് എന്നിവ ഘോഷയാത്രയുടെ ഭാഗമാവും. ഘോഷയാത്ര താലൂക്ക ഓഫിസ് ജങ്ഷന്‍ വഴി ഗവ ബോയ്‌സ് എച്ച്എസ്എസില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ പി കെ ഗുരുദാസന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാന സയന്‍സ് സെമിനാര്‍, നാടക മല്‍സര വിജയികള്‍ എന്നിവരെ പരിപാടിയില്‍ ആദരിക്കും. മല്‍സരങ്ങള്‍ 25 മുതലാണ് നടക്കുന്നത്. അതേ സമയം സംസ്ഥാനസ്‌കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായുള്ള തൊഴില്‍ മേള 24ന് 10മുതല്‍ ഒന്ന് വരെ േേതവള്ളി ഗവ മോഡല്‍ ബോയ്‌സ് എച്ച്എസ്എസില്‍ നടക്കും.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹയര്‍ സെക്കന്‍ഡറി വിജയിച്ചവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. എല്‍ഐസി, ബാങ്ക്, മോട്ടോര്‍ വാഹന കമ്പനികള്‍, മാര്‍—ക്കറ്റിങ് കമ്പനികള്‍ ഉള്‍പ്പെടെ 30ഓളം തൊഴില്‍ ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. ശാസ്‌ത്രോല്‍സവത്തിന് പുതുതായി ഏര്‍പ്പെടുത്തിയ ട്രോഫിയുടെ പ്രദര്‍ശന യാത്ര നാളെ പു—നലൂര്‍ ബോയ്‌സ് ഹൈസ്േകൂളില്‍ നിന്നുംആരംഭിക്കും. പര്യടനം നടത്തി വൈകീട്ട് കൊല്ലം ബോയസ് എച്ച്എസ്എസില്‍ ട്രോഫി എത്തും. സമാപന സമ്മേളനം 28ന് രാവിലെ 10.30ന് കെ എന്‍ ബാലഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും. മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. സി ദിവാകരന്‍ എംഎല്‍എ സമ്മാനദാനവും പി അയിഷാപോറ്റി എംഎല്‍എ സുവനീര്‍ പ്രകാശനവും നടത്തും. കെ രാജു എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍ കോകില എസ് കുമാര്‍, ജില്ലാ പോലിസ് സൂപ്രണ്ട് പി പ്രകാശ്, എച്ച് എസ് ഇ ഡയറക്ടര്‍ കെ എന്‍ സതീഷ്, എച്ച്എസ്ഇ റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സത്യന്‍, വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ഷീബ, കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍ ഐ അഗസ്റ്റിന്‍, ഡിഇ ഒപിപി തങ്കം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ കെ എന്‍ ഗോപകുമാര്‍, എസ് ആര്‍ ബിന്ദു, ഹെഡ്മിസ്ട്രസ് മുംതാസ് ഭായി, പിടിഎ പ്രസിഡന്റ് എം എസ് ലാല്‍, വി എല്‍ വിശ്വലത പങ്കെടുക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക