|    Nov 25 Sat, 2017 3:50 am
FLASH NEWS

ശാസ്‌ത്രോല്‍സവത്തിന് രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ഇരട്ടകള്‍ നാടിന് അഭിമാനമായി

Published : 29th November 2016 | Posted By: SMR

കല്ലമ്പലം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍വത്തില്‍ രണ്ടാം സ്ഥാനം നേടിയ ഇരട്ടകള്‍ നാടിനും സ്‌കൂളിനും അഭിമാനമായി. കടുവയില്‍ കെടിസിടി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളും ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ലൈബ്രേറിയന്‍ നാവായിക്കുളം സ്വദേശി വേണുവിന്റെയും ഡയറ്റ് സ്‌കൂളിലെ അധ്യാപിക ബീനയുടെയും മക്കളുമായ കൃപാ പി വേണുവും, കൃഷ്ണ പി വേണുവുമാണ്  ഷൊര്‍ണൂരില്‍ നടന്ന കേരള സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര ഉല്‍സവത്തിന് സാമൂഹിക ശാസ്ത്ര വിഭാഗം ക്വിസ് മല്‍സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഇരട്ടകള്‍. സംസ്ഥാന ജില്ലാ തലങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ നടന്ന മല്‍സരങ്ങളില്‍ ഇവര്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ആറാം തവണയും സ്‌കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുത്ത് അവിസ്മരണീയമായ വിജയം സ്‌കൂളിന് സമ്മാനിച്ച ഇവരെ സ്‌കൂള്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു. അടുത്തമാസം നടക്കുന്ന കെടിസിടിയുടെ നബിദിന സമ്മേളനത്തില്‍ ഇവര്‍ക്ക് സമ്മാനം വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ പി ജെ നഹാസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക