|    Oct 22 Sun, 2017 1:17 am
Home   >  Todays Paper  >  page 12  >  

ശാസ്‌ത്രോല്‍സവം ഇന്നു തുടങ്ങും

Published : 16th November 2015 | Posted By: SMR

തിരുവനന്തപുരം: റവന്യൂ ജില്ലാ ശാസ്‌ത്രോല്‍സവം ഇന്ന് ആരംഭിക്കും. കോട്ടണ്‍ ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്നു ദിവസങ്ങളിലായാണ് ശാസ്ത്ര- ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര- പ്രവൃത്തിപരിചയ- ഐടി മേള നടക്കുക. ജില്ലയിലെ 12 സബ് ജില്ലകളില്‍ നിന്നായി ആറായിരത്തിലധികം യുവ ശാസ്ത്രപ്രതിഭകള്‍ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ശശി തരൂര്‍ എംപി നിര്‍വഹിക്കും. വി ശിവന്‍കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും.
ഇന്നുരാവിലെ എല്‍പി, യുപി, എച്ച്എസ്എസ് ശാസ്ത്രമേള, ഗണിതശാസ്ത്ര തല്‍സമയ മല്‍സരങ്ങള്‍, സാമൂഹികശാസ്ത്ര തല്‍സമയ നിര്‍മാണ മല്‍സരങ്ങള്‍, പ്രാദേശിക ചരിത്രരചന, അറ്റ്‌ലസ് രചന, പ്രസംഗ മല്‍സരം (സാമൂഹികശാസ്ത്രം), ഐടി മേള എന്നിവ നടക്കും. നാളെ പ്രവൃത്തിപരിചയ തല്‍സമയ നിര്‍മാണ മല്‍സരങ്ങള്‍, സാമൂഹികശാസ്ത്ര പ്രദര്‍ശന മല്‍സരങ്ങള്‍, സയന്‍സ് ക്വിസ്, ടാലന്റ് സെര്‍ച്ച് പരീക്ഷ, ഗണിതശാസ്ത്ര ക്വിസ് എന്നിവയും 18ന് പ്രവൃത്തിപരിചയ പ്രദര്‍ശന മേളയും നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക