|    Jan 20 Fri, 2017 9:21 am
FLASH NEWS

ശാസ്‌ത്രോല്‍സവം:മലപ്പുറം കിരീടത്തിനരികെ

Published : 27th November 2015 | Posted By: TK

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: സംസ്ഥാന ശാസ്‌ത്രോല്‍സവത്തില്‍ മലപ്പുറം ജില്ല കിരീടത്തിനരികെ.സാമൂഹിക ശാസ്ത്രമേളയിലെ രണ്ടിനങ്ങളുടെ ഫലം മാത്രമാണ് ഇനി വരാനുള്ളത്. ഇതുവരെ 708 പോയിന്റ് മലപ്പുറം കരസ്ഥമാക്കി. 697 പോയിന്റുള്ള കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം ക്വിസ് മല്‍സരത്തിന്റെ ഫലം മാത്രമാണ് ഇനി വരാനുള്ളത്. ഇതില്‍ രണ്ടിലും ഒന്നാം സ്ഥാനം നേടിയാല്‍ കോഴിക്കോടിന് കിരീടം നേടാനാകും. ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മല്‍സരത്തില്‍ അപ്പീലിലൂടെ വന്നവര്‍ ഉള്‍പ്പടെ 28 പേരും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 32 പേരുമാണ് മാറ്റുരയ്ക്കുന്നത്.
അതേസമയം ആദ്യ രണ്ടു ദിവസം ഒന്നാം ്സ്ഥാനത്തായിരുന്ന കണ്ണൂര്‍ 697 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഐടി, സാമൂഹിക ശാസ്ത്രമേള എന്നിവയിലാണ് കണ്ണൂരിന് തിരിച്ചടി നേരിട്ടത്. എന്നാല്‍ മല്‍സരം പൂര്‍ത്തിയായ ഗണിതശാസ്ത്രമേളയിലും ശാസ്ത്രമേളയിലും കണ്ണൂര്‍ ചാംപ്യന്‍മാരായിട്ടുണ്ട്. ഐടി മേളയില്‍ മലപ്പുറമാണ് ജേതാക്കള്‍. പ്രവൃത്തി പരിചയ മേളയില്‍ കോഴിക്കോടാണ് ചാംപ്യന്‍മാരായത്. മല്‍സരം നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ശാസ്ത്രമേളയിലും കോഴിക്കോടാണ് മുന്നിലുള്ളത്.
മേളയിലെ മല്‍സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. മല്‍സരങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുമെങ്കിലും മേള നാളെയാണ് സമാപിക്കുന്നത്. സമാപന സമ്മേളനം കെ എന്‍ ബാലഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.

ജില്ലകളുടെ പോയിന്റ് നില

മലപ്പുറം        -708
കോഴിക്കോട്    -697
കണ്ണൂര്‍        -691
പാലക്കാട്        -643
തൃശൂര്‍        -630
കാസര്‍ഗോഡ്    -625
കൊല്ലം        -617
തിരുവനന്തപുരം-610
എറണാകുളം    -602
കോട്ടയം        -563
വയനാട്        -554
ആലപ്പുഴ        -549
ഇടുക്കി        -526
പത്തനംതിട്ട    -525

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക