|    Jun 27 Tue, 2017 12:31 pm
FLASH NEWS

ശാസ്ത്ര വിസ്മയം തീര്‍ത്ത് ടെക്‌നോവേഷന്‍- 2016

Published : 31st October 2016 | Posted By: SMR

മുട്ടം: മുട്ടം ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച ടെക്‌നോവേഷന്‍ 2016 സമാപിച്ചു.ഉപഗ്രഹ മോഡലുകളുമായി ഐഎസ്ആര്‍ഒയും പവര്‍ ഹൗസ് മോഡലുമായി കെഎസ്ഇബിയും ഏവരുടേയും ശ്രദ്ധ പിടിച്ച് പറ്റി. ഹൈസ്‌കൂള്‍ ,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി മുട്ടം ടിഎച്എസ്എസ്‌ലെ വിദ്യാര്‍ഥികള്‍ നൂറിലധികം പ്രൊജക്ടുകള്‍ അവതരിപ്പിച്ചു.കൂടാതെ പൂര്‍വ വിദ്യാര്‍ഥികളുടെ 20 പ്രൊജക്ടുകളും അവതരിപ്പിച്ചു.മുട്ടം ടിഎച്ച്എസ്എസ്‌ലെ പൂര്‍വ വിദ്യാര്‍ഥിയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയുമായ ജിന്‍ജു വി ജോര്‍ജ് നേതൃത്വത്തില്‍ സ്‌പെയ്‌സ് ആന്റ് സയന്‍സ് എന്ന വിഷയത്തില്‍ ക്വിസ് മല്‍സരവും നടന്നു. തൊടുപുഴയുടെ സമീപ പ്രദേശങ്ങളിലെ നാല്‍പതിലധികം സ്‌കൂളുകളില്‍ നിന്നും മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ ശാസ്ത്ര പ്രദര്‍ശനം കാണാനെത്തി. വിദ്യാര്‍ഥികള്‍ക്ക് പുറമെ വിവിധ മേഖലകളില്‍ നിന്നായി അഞ്ഞൂറിലധികം ആളുകളും പ്രദര്‍ശനം കണ്ടു. ടിഎച്ച്എസ്എസി (ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍)ന്റെ ചരിത്രം അനാവരണം ചെയ്ത ഹ്രസ്വചിത്രത്തിന്റെ ഡിജിറ്റല്‍ സംവിധാനത്തിലുള്ള പ്രദര്‍ശന സ്റ്റാളും പൂര്‍വവിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക