|    Jun 25 Sun, 2017 12:28 am
FLASH NEWS

ശാസ്ത്ര മുന്നേറ്റത്തിന് ഭാവി വാഗ്ദാനമായി കരുന്നുകള്‍

Published : 2nd November 2016 | Posted By: SMR

ഈരാറ്റുപേട്ട: രാജ്യത്തിന്റെ ശാസ്ത്ര മുന്നേറ്റങ്ങളില്‍ ഭാഗവാക്കാവാന്‍ നിരവധി കുരുന്നുകള്‍ സജ്ജരാണെന്നു വിളിച്ചറിയിച്ച് ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രമേളക്കു മുസ്‌ലിം ഗേള്‍സ് സ്്കൂളില്‍ തുടക്കമായി. 205 ഇന മല്‍സരങ്ങളില്‍ ഉപ ജില്ലയിലെ 68 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. മേളയുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ് നിര്‍വഹിച്ചു. മാനേജര്‍ പ്രഫ. എം കെ ഫരീദ് അധ്യക്ഷത വഹിച്ചു. ഇ മുഹമ്മദ്, ബല്‍ക്കീസ് നവാസ്, ടി ജി രമണി, ആര്‍ രമണി, എം എഫ് അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ ഹൈസ്‌കൂള്‍ തലത്തില്‍ വര്‍ക്കിങ് മോഡലില്‍ മുസ്‌ലിം ഗേള്‍സ് സ്‌കൂളിലെ നദി ഒഴുകും വഴികള്‍ സംവിധാനമാണ് സൂഫിയ മുഹമ്മദ് ബഷീര്‍ അവതരിപ്പിച്ചത്ഏറെ ശ്രദ്ധിക്കപ്പെട്ടു. കാരക്കാട് യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ വര്‍ക്കിങ് മോഡലില്‍  വൈദ്യൂതിയോ ഇന്ധന ചെലവോ അവശ്യമില്ലാത്തതും പരിസ്ഥിതി സൗഹര്‍ദവുമായ ഹൈട്രോളിക്’ ലിഫ്റ്റ് ഏറെ ശ്രദ്ധേയമായി ഇന്ന് നടന്ന ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനത്ത് മുസ്‌ലിം ഗേള്‍സ് ഹൈസ്‌കൂളും എല്‍പി വിഭാഗത്തില്‍ കാരക്കാട് യുപി സ്‌കൂളും ജേതാക്കളായി. ഹയര്‍ സെക്കന്‍ഡറി, യുപി വിഭാഗം സയന്‍സ് മേളയില്‍ മുസ്‌ലിം ഗേള്‍സ് സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ലിറ്റില്‍ ഫഌവര്‍ ഹൈസ്‌കൂള്‍ ചെമ്മലമറ്റവും എല്‍പി വിഭാഗത്തില്‍ സെന്റ് ജോസഫ് മണിയം കുന്നും ജേതാക്കളായി. ഐടി മേളയില്‍ മുസ്‌ലിം ഗേള്‍സ് സ്‌കൂളും ജേതാക്കളായി. മേള നാളെ സമാപിക്കും. സമാപന സമ്മേളനം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയാദ് ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. വി പി നാസര്‍ അധ്യക്ഷത വഹിക്കും. നഗരസഭ പ്രതിപക്ഷ നേതാവ് വി എം സിറാജ് മുഖ്യ പ്രഭാഷണം നടത്തും. വികസന കാര്യസ്റ്റാന്റിങ കമ്മറ്റി ചെയര്‍മാന്‍ വി കെ കബീര്‍, എഇഒ അബ്ദുല്‍ റസാഖ് സംസാരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക