|    Jul 23 Mon, 2018 8:57 pm
FLASH NEWS

ശാസ്ത്ര പഠനം ക്ലാസ് മുറികളില്‍ ഒതുങ്ങരുത് : ഡോ. എം ചന്ദ്രശേഖരന്‍

Published : 20th September 2017 | Posted By: fsq

 

നീലേശ്വരം: ആധുനിക ശാസ്ത്രപഠനം ക്ലാസ് മുറികളിലെ തിയറി ക്ലാസുകളില്‍ ഒതുങ്ങേണ്ടതല്ലെന്ന് പ്രശസ്ത ശാസ്ത്രജ്ഞനും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ എമിററ്റസ് പ്രഫസറുമായ ഡോ.എം ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സര്‍വകലാശാല മോളിക്യുലാര്‍ ബയോളജി വിഭാഗം യുജിസിയുടെ സാമ്പത്തിക സഹായത്തോടെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രായോഗിക പരിശീലന ശില്‍പശാല കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാംപസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികളിലെ അറിവിന്റെ പ്രയോഗവല്‍കരണത്തിലൂടെ മാത്രമേ വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചിയും അവബോധവും വളരുകയുള്ളൂ. ശാസ്ത്ര വിഷയങ്ങളുടെ മൊത്തത്തിലുള്ള വികാസത്തിനും ഇതനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സര്‍വകലാശാല നീലേശ്വരം കാംപസ് ഡയരക്ടര്‍ ഡോ.എ എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss