|    Dec 13 Wed, 2017 10:09 pm
FLASH NEWS

ശാസ്ത്രീയ ഖരമാലിന്യ സംസ്‌കരണം: പരിശീലനം സംഘടിപ്പിച്ചു

Published : 10th August 2016 | Posted By: SMR

തൃശൂര്‍: മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അവശിഷ്ടങ്ങളുടെ നിര്‍മാര്‍ജ്ജനത്തില്‍ ഒതുങ്ങാതെ മനുഷ്യന്റെ പുരോഗതിക്കനുസരിച്ച് മണ്ണും വെളളവും വായുവും ശുദ്ധീകരിക്കുന്ന പ്രക്രിയ കൂടിയായി മാറണമെന്ന് ജില്ലാ കലക്ടര്‍ വി രതീശന്‍.
ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മണ്ണൂത്തി വികസന പരിശീലന കേന്ദ്രത്തില്‍ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫിസര്‍മാര്‍ക്കായി സംഘടിപ്പിച്ച ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണത്തെക്കുറിച്ചുളള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നതിനനുസരിച്ച് മാലിന്യങ്ങള്‍ ഉണ്ടാകുന്നതും വര്‍ധിച്ചു. നഗര വല്‍ക്കരണവും ബഹുനില മന്ദിരങ്ങളും പുതിയ വാണിജ്യ സംസ്‌കാരത്തിന് തുടക്കം കുറിച്ചു.
അതിനൊപ്പം അജൈവ മാലിന്യങ്ങളും പെരുകി. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതില്‍ പൊതുജനങ്ങള്‍ ബോധവാന്‍മാരാണെങ്കിലും ഒരു ചെറിയ ശതമാനത്തിന്റെ വിമുഖത സമ്പൂര്‍ണ്ണ ശുചിത്വത്തിന് തടസ്സമായുണ്ട്.
സംസ്ഥാന ശുചിത്വ മിഷനും സ്വച്ഛ് ഭാരത് അഭിയാനും ചേര്‍ന്ന് നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പദ്ധതികള്‍ രൂപീകരിക്കുമ്പോ ള്‍ പ്രദേശത്തിന്റെ പ്രതേ്യകതകള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ തദ്ദേശ  ഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം.
ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ വിഇഒ മാര്‍ക്ക് കഴിയണമെന്നും കലക്ടര്‍ പറഞ്ഞു.വികസന പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ പി ഡി ഫിലിപ്പ് അധയക്ഷത വഹിച്ചു. അസി. ഡവലപ്പ്‌മെന്റ് കമ്മീഷണര്‍(ജനറല്‍) സിജു തോമസ് ഫാക്കല്‍റ്റി വി ജി ഗോപീനാഥ് സംബന്ധിച്ചു.
ഖരമാലിന്യങ്ങെള ഉറവിടങ്ങളില്‍ വേര്‍തിരിക്കുന്നതിനെക്കുറിച്ചും വിവിധ രീതിയില്‍ അവയില്‍ നിന്ന് കമ്പോസ്റ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ചും വെളളാനിക്കര കാര്‍ഷിക സര്‍വ്വകലാശാല ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി ഗിരിജ ക്ലാസ്സെടുത്തു. തൃശൂര്‍ കോര്‍പ്പറേഷന്‍ ശക്തന്‍ സ്റ്റാന്റിലും കോര്‍പ്പറേഷന്‍ പരിസരങ്ങളിലും സ്ഥാപിച്ചിട്ടുളള സംസ്‌കരണ യൂണിറ്റുകളുടെ ഹ്രസ്വ ചിത്രങ്ങളും പരിശീലനത്തില്‍ പ്രദര്‍ശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക