|    Jan 18 Wed, 2017 11:39 am
FLASH NEWS

ശാസ്ത്രീയ അന്വേഷണങ്ങള്‍ വഴിത്തിരിവായി

Published : 28th July 2016 | Posted By: SMR

ആലത്തൂര്‍: പ്രീതി വധക്കേസില്‍ പ്രതിയെ പിടികൂടാനായത് പോലിസിന്റെ ശാസത്രീയ അന്വേഷണങ്ങള്‍. മൊബൈല്‍ ടവര്‍ ലൊക്കേഷനും സിസിടിവി ദൃശ്യവുമാണ് പ്രതി ചെന്താമരയെ കുടുക്കാന്‍ സഹായിച്ചത്. പോലിസിന്റെ ആദ്യ ഘട്ട അന്വേഷണത്തില്‍ മുഴുവന്‍ സമയവും കൂടെ നിന്ന പ്രതി അന്വേഷണം തന്നിലേക്ക് തിരിയുന്നത് മനസിലാക്കി രക്ഷപ്പെടാന്‍ പഴുതൊരുക്കുകയായിരുന്നു. ഇതിനായി പ്രീതിയെ ബാംഗ്ലൂര്‍, വടക്കഞ്ചേരി ടൗണ്‍ എന്നിവിടങ്ങളില്‍ കണ്ടതായി ചില സുഹൃത്തുക്കള്‍ തന്നോട് പറഞ്ഞതായി കിംവദന്തി പരത്തി. ഇത് പോലിസിന് കൂടുതല്‍ പൊല്ലാപ്പുണ്ടാക്കി.
കൂടാതെ സമീപത്തെ പ്രമുഖ വ്യക്തിയോടൊപ്പം ഓടിപ്പോയതായും കുപ്രചരണം നടത്തി.എന്നാല്‍ ധരിച്ച നൈറ്റിയല്ലാതെ മറ്റ് വസ്ത്രങ്ങളൊന്നും വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന മകള്‍ സ്മൃതിയുടെ മൊഴി നിര്‍ണായകമായി.
ഇതാണ് ഒളിച്ചോട്ടമെന്ന നിഗമനത്തില്‍ നിന്ന് പോലിസിനെ പിന്തിരിപ്പിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങളെ കേന്ദ്രീകരിച്ചായി പോലിസ് അന്വേഷണം. നഷ്ടപ്പെട്ട ആഭരണത്തില്‍ ചിലത് തേങ്കുറിശ്ശിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കണ്ടെടുക്കുകയും ചെയ്തു.
സംഭവ സ്ഥലത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍ പ്രതി എത്തിയിരുന്നു എന്ന വിവരം പോലിസിന്റെ അന്വേഷണത്തെ ശരിവച്ചു. മൃതദേഹവും ചെന്താമരയുടെ വീട്ടിനു പിന്നിലെ തെങ്ങില്‍ ചുവട്ടില്‍ നിന്ന് മറ്റ് ആഭരണങ്ങളും ലഭിച്ചതോടെ കേസിന്റെ ചുരുളഴിയുകയായിരുന്നു.
അന്വേഷണ ഉദേ്യാഗസ്ഥരുടെ ഒപ്പം പൂര്‍ണമായും സഹകരിച്ചു നിന്ന ചെന്താമരയെ ഷാഡോ പോലിസ് നിരീക്ഷിച്ചു വരികയായിരുന്നു. യാതൊരു വിധ തെളിവും ഇല്ലാത്ത അവസ്ഥയില്‍ നിന്നും ശാസ്ത്രീയമായ ചോദ്യം ചെയ്യലും സൈബര്‍ സെല്ലിന്റെ സഹായവും പ്രതിയെ കണ്ടെത്താന്‍ കാരണമായി. ബുധനാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തൃശൂര്‍ മുളങ്കുന്നത്ത്ക്കാവ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം കുഴല്‍മന്ദം പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. ഇതിനിടെ പ്രതിയെ തെളിവെടുക്കാന്‍ വീട്ടില്‍ കൊണ്ടുവരുന്നതറിഞ്ഞ് ജനം ഒഴുകിയെത്തിയതോടെ പോലിസ് നീക്കത്തില്‍ നിന്ന് പിന്മാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക