|    Jul 27 Thu, 2017 12:44 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ശാസ്ത്രസാങ്കേതിക മേഖലയില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം അനിവാര്യം: ഗവര്‍ണര്‍

Published : 9th October 2016 | Posted By: SMR

തിരുവനന്തപുരം: ശാസ്ത്രസാങ്കേതിക മേഖലയില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. രാജ്യത്തൊട്ടാകെ വന്‍പദ്ധതികള്‍ നടപ്പാക്കിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ സാറ്റലൈറ്റ് നിര്‍മാണത്തില്‍ പങ്കാളിയാവണമെന്നും അദ്ദേഹം പറഞ്ഞു.
നൂറുല്‍ ഇസ്‌ലാം സര്‍വകലാശാലയുടെ സ്‌പേസ് സ്റ്റഡീസ് വിഭാഗം നിര്‍മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. നൂറുല്‍ ഇസ്‌ലാം യൂനിവേഴ്‌സിറ്റി നിര്‍മിച്ച ഉപഗ്രഹം പുതുതലമുറയ്ക്ക് പ്രചോദനമാവുമെന്നും പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നൂറുല്‍ ഇസ്‌ലാം സര്‍വകലാശാല ചാന്‍സലര്‍ ഡോ. എ പി മജീദ്ഖാന്‍, നിയൂസാറ്റ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. എ ഇ മുത്തുനായകം, ഡോ. ആര്‍ പെരുമാള്‍ സ്വാമി, സി കെ ഹരീന്ദ്രന്‍ എംഎ ല്‍എ പങ്കെടുത്തു. 400 വിദ്യാര്‍ഥികളാണ് ഉപഗ്രഹനിര്‍മാണത്തി ല്‍ പങ്കാളികളായത്.
രാജ്യത്തെ ആദ്യ സ്വകാര്യ പ്രകൃതിക്ഷോഭനിവാരണ ഉപഗ്രഹമാണിത്. ഐഎസ്ആര്‍ഒയുമായി സഹകരിച്ച് നിര്‍മിച്ച ഈ ഉപഗ്രഹം കാലാവസ്ഥാ വ്യതിയാനങ്ങള്‍ അറിയാന്‍ ഉപകരിക്കും. കാര്‍ഷികമേഖലയിലും മറ്റു ഗവേഷണമേഖലകളിലും ഉപയോഗിക്കാം. എല്ലാവിധ സന്ദേശമാര്‍ഗങ്ങളും 14.3 കിലോഗ്രാം മാത്രം ഭാരമുള്ള ഈ ഉപഗ്രഹത്തിനുണ്ട്. അടുത്തമാസം 20ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വിയുടെ പേടകത്തില്‍ ഉപഗ്രഹം വിക്ഷേപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക