|    Nov 19 Sun, 2017 1:09 am
FLASH NEWS

ശാസ്ത്രലോകത്തെ കൗമാരക്കാരെ വരവേല്‍ക്കാന്‍ കോന്നി ഒരുങ്ങി

Published : 8th November 2017 | Posted By: fsq

 

പത്തനംതിട്ട :  റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേള 9, 10 തിയ്യതികളില്‍ കോന്നിയില്‍ നടക്കും. 11 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 209 ഇനങ്ങളിലായി 5100 പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും.  പ്രവര്‍ത്തി പരിചയമേള കോന്നി ആര്‍വിഎച്ച്എസ്എസിലും സാമുഹ്യ ശാസ്ത്രമേളയും ഗണിത ശാസ്ത്രമേളയും കോന്നി ഗവണ്‍മെന്റ് എച്ച്എസ്എസിലും ശാസ്ത്രമേള കോന്നി അമൃത വിഎച്ച്എസ്എസിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. മേളയുടെ ഭാഗമായ സയന്‍സ് ക്വിസ്, ടാലന്റ് സേര്‍ച്ച് മല്‍സരങ്ങള്‍ ഇന്ന് തിരുവല്ല ഡയറ്റിലും നടത്തും. ഇതിനോടൊപ്പം അധ്യാപകര്‍ക്കുള്ള ടീച്ചിങ് മെറ്റീരിയല്‍സ്, ടീച്ചേഴ്‌സ് പ്രോജക്ട് മല്‍സരങ്ങളും ഒമ്പതിന് നടക്കും. മേള നാളെ രാവിലെ 9.30ന് അടൂര്‍ പ്രകാശ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മികച്ച പിറ്റിഎ യ്ക്കുള്ള അവാര്‍ഡും വിതരണം ചെയ്യും. പരിപാടികള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പബ്ലിസിറ്റി ചെയര്‍മാന്‍ ബി പ്രമോദ്, അധ്യാപകരായ അനില്‍ എം ജോര്‍ജ്, ഹരികുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനിടയില്‍ റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേള വിദ്യാര്‍ഥികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി നടത്തുന്ന ചടങ്ങായി മാറിയതായും ആക്ഷേപം ഉയര്‍ന്നു. വിധി കര്‍ത്താക്കളെ ലഭിക്കാനുള്ള പ്രയാസമാണ് മേള പെട്ടെന്ന് തീര്‍ക്കാന്‍ കാരണമാവുന്നതെന്ന് സംഘാടകര്‍ പറയുന്നു. വേദികളും മല്‍സര ഇനങ്ങളുംഅമൃത വിഎച്എസ്എസ് : ശാസ്ത്രമേള. ഇന്നും നാളെയും  44 ഇനങ്ങള്‍ തിരുവല്ലഡയറ്റ്: ഇന്ന് സയന്‍സ് ക്വിസ്, ടാലന്റ് സേര്‍ച്ച് ആര്‍എച്ച്എസ്എസ്: വര്‍ക്ക് എക്‌സ്പീരിയന്‍ (നാളെ) 120 ഇനങ്ങള്‍ജിഎച്ച്എസ്എസ്: സാമൂഹ്യശാസ്ത്രമേളയും ഗണിതശാസ്ത്രമേളയും നാളെ (അറ്റ്‌ലസ് നിര്‍മ്മാണം, പ്രാദേശിക ചരിത്രരചന, പ്രസംഗ മല്‍സരം) മോത്തം 66 ഇനങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക