|    Apr 23 Sun, 2017 1:26 pm
FLASH NEWS

ശാസ്ത്രമേളയ്ക്ക് സ്വര്‍ണക്കപ്പ് പരിഗണനയില്‍: ഡിപിഐ

Published : 28th November 2016 | Posted By: SMR

ഷൊര്‍ണൂര്‍: അടുത്ത സംസ്ഥാന ശാസ്ത്രമേളയ്ക്ക് സ്വര്‍ണക്കപ്പ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍(ഡിപിഐ) കെ വി മോഹന്‍കുമാര്‍ ഐഎഎസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വര്‍ണക്കപ്പ് നിര്‍മാണത്തിനായി കുട്ടികളില്‍ നിന്ന് പിരിച്ചെടുത്ത 42 ലക്ഷം രൂപ എന്ത് ചെയ്തുവെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത സ്വര്‍ണക്കപ്പിന്റെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ ചെലവിലേക്കായി 35 ലക്ഷം രൂപയും വരവുവച്ചിരുന്നു. എന്നാല്‍ നിര്‍മാണം പുരോഗമിക്കുന്ന അവസരത്തിലാണ് കേരളത്തിലെ സര്‍ക്കാര്‍ മാറിയത്. അതാണ് ഇത്തവണ സ്വര്‍ണക്കപ്പില്ലാതെ മല്‍സരം നടത്താന്‍ കാരണമായത്. എന്നാല്‍ ഈ ആവശ്യം പുതിയ സര്‍ക്കാരിന്റെ പരിഗണനയില്‍ വച്ചിട്ടുണ്ടെന്നും അടുത്ത വര്‍ഷം സ്വര്‍ണക്കപ്പായിരിക്കും മല്‍സരത്തിന് കൊണ്ടുവരുകയെന്നും മോഹന്‍കുമാര്‍ പറഞ്ഞു. 5,857 വിദ്യാര്‍ഥികളാണ് ഇത്തവണ മല്‍സരങ്ങളില്‍ പങ്കെടുത്തത്. 416 അപ്പീലുകളുമുണ്ടായിരുന്നു. മേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day