|    Jun 24 Sat, 2017 3:59 am
FLASH NEWS

ശാസ്ത്രമേളയില്‍ ബാലുശ്ശേരിയും നാദാപുരവും

Published : 16th November 2016 | Posted By: SMR

വടകര:  മൂന്ന് ദിനങ്ങളായി മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളി ല്‍ നടന്നു വരുന്ന  കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ സയന്‍സ് മേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ബാലുശ്ശേരി ഉപജില്ലയും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാദാപുരം ഉപജില്ലയും മുന്നേറുന്നു. ഹയര്‍സെക്കന്‍ ഡറി വിഭാഗത്തില്‍ ഒരിനം മാത്രം ബാക്കി നില്‍ക്കെ കോഴിക്കോട് സിറ്റി ഉപജില്ല തൊട്ടുപിന്നിലായുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒരിനം മാത്രം ബാക്കി നില്‍ക്കെ കുന്നുമ്മല്‍ സബ്ജില്ല രണ്ടാം സ്ഥാനത്താണ്.സയന്‍സ് മേള യു പി വിഭാഗത്തില്‍ കോഴിക്കോട് സിറ്റിയും, എല്‍ പി വിഭാഗത്തില്‍ പേരാമ്പ്ര ഉപജില്ലയും മുന്നേറുന്നു. യു പി വിഭാഗം മുക്കം, വടകര ഉപജില്ലകള്‍ രണ്ടാം സ്ഥാനത്തും, എല്‍ പി വിഭാഗത്തില്‍ വടകര സബ്ജില്ല രണ്ടാം സ്ഥാനവുമായും തൊട്ടു പിറകിലുണ്ട്. ഗണിത ശാസ്ത്ര മേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് സിറ്റി, വടകര എന്നീ ഉപജില്ലകള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തോടന്നൂര്‍, കൊയിലാണ്ടി ഉപജില്ലകള്‍ ഒന്നും രണ്ടും സ്ഥാനത്തുണ്ട്. യു പി വിഭാഗത്തില്‍ രണ്ടിനം മാത്രം ബാക്കി നില്‍ക്കെ നാദാപുരം, മേലടി സബ്ജില്ലകള്‍ ഒപ്പത്തിനൊപ്പം മുന്നേറുമ്പോള്‍ എല്‍ പി വിഭാഗത്തില്‍ വടകര, നാദാപുരം സബ്ജില്ലകള്‍ വാശിയേറിയ പോരാട്ടത്തിലാണ്.ഐടി മേളയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കോഴിക്കോട് റൂറല്‍ ഉപജില്ലയും  ൈഹസ്‌കൂള്‍ വിഭാഗത്തില്‍ കൊയിലാണ്ടിയും യുപി വിഭാഗത്തില്‍ മുക്കവും മുന്നിട്ടു നില്‍ക്കുമ്പോള്‍ ബാലുശ്ശേരി, ചേവായൂര്‍, തോടന്നൂര്‍ എന്നീ ഉപജില്ലകള്‍ യഥാക്രമം രണ്ടാം സ്ഥാനത്തുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക