|    Aug 18 Fri, 2017 12:29 pm
FLASH NEWS

ശാസ്ത്രമേളയില്‍ ഇലക്ട്രിക് വയറിങില്‍ ഏഴാംതവണയും ശ്രാവണ്‍ ശശി

Published : 29th October 2016 | Posted By: SMR

ആനക്കര: സബ് ജില്ലാ ശാസ്ത്ര മേളയില്‍ ഇലക്ട്രിക്ക് വയറിങ്ങില്‍ ഏഴാം  തവണയും ആനക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രാവണ്‍ ശശിക്ക് ഒന്നാം സ്ഥാനം. ആനക്കര ഡയറ്റില്‍ എല്‍.പി വിഭാഗത്തില്‍ തുടങ്ങിയതാണ് ഈ നേട്ടം. ചാലിശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന  ശാസ്‌ത്രോല്‍സവത്തിലാണ് ഇത്തവണയും നേട്ടം കൈവരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാന തലത്തിലും നേട്ടം കൈവരിച്ചിരുന്നു. വര്‍ഷങ്ങളായി ജില്ലാ,സംസ്ഥാന  ശാസ്ത്രമേളയിലും  മല്‍സരിക്കുന്നുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ശ്രാവണ്‍ ശശി പത്രപ്രവര്‍ത്തകനായ ശശി പച്ചാട്ടിരിയുടെയും ഡയറ്റ് ലാബ് സ്‌കൂളിലെ അധ്യാപികയായ കൃപയുടെയും മകനാണ്. സ്‌കൂളിലെ ചെസ്സ് ക്ലബ്ബ് സെക്രട്ടറിയും ചെസ് താരവുമാണ്.ഇത്തവണ ശാസ്ത്ര,പ്രവര്‍ത്തി പരിചയ മേളയില്‍ ആനക്കര ഹൈസ്‌കൂളിന്  മികച്ച നേട്ടമാണ് ഉണ്ടായിട്ടുളളത്. നാല് ഒന്നാം സ്ഥാനം, ഒരു രണ്ടാം സ്ഥാനം,  മൂന്ന് മൂന്നാം സ്ഥാനം കൂടാതെ രണ്ട് എ ഗ്രേഡ് എന്നിവ സ്‌കൂള്‍ നേടി. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ശാലിനി, കുട നിര്‍മാണം അനഘ, ത്രെഡ് പാറ്റേണ്‍ അപര്‍ണ, ഇലക്ട്രിക്ക് വയറിങ്- ശ്രാവണ്‍ ശശി , മുത്തുമാല  -ആയിഷ സന, വിട്ടി റി ഫാന ഷറിന്‍,കളിമണ്‍ -ഗോകുല്‍, വെജിറ്റബള്‍ പ്രിന്റിങ്- ശ്രീലക്ഷ്മി എന്നിവരാണ് സ്‌കൂളിന് വേണ്ടി വിജയം നേടിയത്. പങ്കെടുത്ത 90 ശതമാനം വിദ്യാര്‍ഥികളും വിജയം നേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക