|    Dec 10 Mon, 2018 12:42 am
FLASH NEWS
Home   >  Editpage  >  Second edit  >  

ശാസ്ത്രഗവേഷണത്തെപ്പറ്റി

Published : 20th November 2018 | Posted By: kasim kzm

സ്‌കൂള്‍തലത്തില്‍ ബാലശാസ്‌ത്രോല്‍സവങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. സംസ്ഥാനതലത്തിലും ദേശീയതലത്തിലുമെല്ലാം ഇത്തരം മേളകള്‍ നടക്കുന്നു. മിടുക്കന്‍മാരും മിടുക്കികളുമായ കുട്ടികള്‍ തിരമാലകളില്‍ നിന്നു കറന്റുണ്ടാക്കിയും പ്രളയത്തെ അതിജീവിക്കുന്ന എയര്‍ബാഗ് കൃഷി അവതരിപ്പിച്ചും സ്വയം പൊങ്ങുന്ന വെഹിക്കിള്‍ ബാലന്‍സര്‍ സൃഷ്ടിച്ചുമൊക്കെ നമ്മെ അമ്പരപ്പിക്കുന്നു. ഈ കണ്ടുപിടിത്തങ്ങള്‍ കാണുമ്പോള്‍ ആരും കൈയടിച്ചുപോവും.
പക്ഷേ, ഈ ശാസ്ത്രപ്രതിഭകളെല്ലാം പിന്നീട് എവിടെ പോവുന്നു? തിരഞ്ഞുനടന്നാല്‍ ഒരുപക്ഷേ, വല്ല എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളിലോ പ്രഫഷനല്‍ കോളജുകളിലോ കണ്ടെന്നിരിക്കും. മൗലികമായ ശാസ്ത്ര ഗവേഷണ മണ്ഡലങ്ങളിലേക്ക് കടന്നുചെല്ലുന്ന കുട്ടികള്‍ നമുക്കു കുറവാണ്. കരിയറിസത്തിലാണ് പൊതുവെ സമൂഹത്തിനു താല്‍പര്യം. ഇന്ത്യയില്‍ നിന്നു ശാസ്ത്രജ്ഞന്മാര്‍ ഉയര്‍ന്നുവരുന്നില്ല, വിശേഷിച്ചും സ്വതന്ത്ര ഇന്ത്യയില്‍ നിന്ന് എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇതു വളരെ പ്രസക്തമാണ്. ഒരുകാര്യം തീര്‍ച്ചയാണ്: ഇതര മേഖലകളില്‍ ഉണ്ടായിട്ടുള്ള പുരോഗതി ശാസ്ത്ര ഗവേഷണരംഗത്ത് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. നമുക്ക് ശാസ്ത്രജ്ഞന്മാരില്ല, ടെക്‌നോക്രാറ്റുകളേ ഉള്ളൂ. ബാലശാസ്ത്രമേളകളും മറ്റും ആചാരങ്ങളായി മാത്രം മാറുന്നുവോ എന്നാണ് ഈ അവസ്ഥയില്‍ ആലോചിക്കേണ്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss