|    Feb 25 Sun, 2018 2:45 pm
FLASH NEWS

ശാസ്താംകോട്ട ബിവറേജിലെ മോഷണം പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

Published : 20th January 2017 | Posted By: fsq

 

ശാസ്താംകോട്ട:ബിവറേജില്‍ മേഷണം നടത്തി പതിനാല് ലക്ഷം രൂപ അപഹരിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രണ്ട് ദിവസത്തിനുള്ളില്‍ പ്രതികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുമെന്നാണ് പോലിസിന്റെ വിശ്വാസം. അന്വേഷണത്തിന്റെ ഭാഗമായി ശാസ്താംകോട്ടയിലെയും ഭരണിക്കാവിലെയും, സമീപ പ്രദേശങ്ങളിലേയും സ്ഥാപനങ്ങളില്‍ സ്ഥാപിച്ചുള്ള സിസിറ്റി ദൃശ്യങ്ങള്‍ പോലിസ് ശേഖരിച്ച് വരുന്നു. കൂടാതെ മോഷണ ദിവസം ബിവറേജില്‍ മദ്യത്തിന്റെ ലോഡ് എത്തിയിരുന്നു. ഇത് ഇറക്കിയ തൊഴിലാളികളെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തിട്ടുണ്ട്. ഒപ്പം സമാനപരമായ രീതിയില്‍ ജില്ലയിലും പുറത്തും കവര്‍ച്ച നടത്തിയിട്ടുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. മോഷ്ടാക്കള്‍ കെട്ടിയിട്ടു എന്നു പറയുന്ന താല്‍ക്കാലിക സെക്യൂരിറ്റി ജീവനക്കാരനെ നേരത്തെതന്നെ ചോദ്യം ചെയ്തിരുന്നു. പ്രൊഫഷണല്‍ സംഘമല്ല മോഷണത്തിന്റെ പിന്നിലെന്നാണ് പോലിസ് കരുതുന്നത്. എന്നാല്‍ തമിഴ് സംഘങ്ങളും പോലിസ് നിരീക്ഷണത്തിലാണ്. സമീപകാലത്ത് ജില്ലയില്‍ നടന്ന വലിയ കൊള്ളയായതിനാല്‍ പോലിസ് ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. 2001ലും ശാസ്താംകോട്ട ബിവറേജില്‍ മോഷണം നടന്നിരുന്നു. അന്ന് പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ ഇളക്കികൊണ്ടു പോവുകയായിരുന്നു. ആദ്യം പോലിസ് അന്വേഷണം കാര്യക്ഷമമായി നടത്തിയെങ്കിലും പിന്നീട് അന്വേഷണം ഉപേക്ഷിക്കുകയായിരുന്നു. അതിനാല്‍ ഇത്തവണ പ്രതികളെ പിടികൂടാനുള്ള തീവ്രശ്രമത്തത്തിലാണ് പോലിസ്. വരും ദിവസങ്ങളില്‍ ബിവറേജ് ജീവനക്കാരെയും പോലിസ് ചോദ്യംചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss