|    Jun 23 Fri, 2017 8:56 am
FLASH NEWS
Home   >  Kerala   >  

ശാസ്താംകോട്ട ഡിബി കോളജ് അപകടം; പ്രതി പിടിയില്‍

Published : 26th November 2015 | Posted By: swapna en

db-college

കൊല്ലം: ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ ബൈക്കിടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ പോലിസ് പിടിയിലായി. രണ്ടാംവര്‍ഷ ബിഎ ഹിന്ദി വിദ്യാര്‍ഥി ഹരി കുമാറാണ് പിടിയിലായത്. ഹരികുമാര്‍ സുഹൃത്തിനെ കോളജിലാക്കി ബൈക്കില്‍ മടങ്ങുമ്പോഴാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്.ഹരിക്ക്് വിദ്യാര്‍ത്ഥിനിയെ മുന്‍പരിചയമില്ലെന്ന് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ വിദ്യാര്‍ത്ഥിനിയുടെ നിലയില്‍ നേരിയ മാറ്റമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥിനി തിരുവനന്തപുരം ആശുപത്രിയിലാണ്.

ശാസ്താംകോട്ട, കമ്പലടി പുത്തന്‍വീള വീട്ടില്‍ സിദ്ദീഖിന്റെ ഭാര്യ സൈന(20)ക്കാണു ചൊവ്വാഴ്ച വൈകീട്ട് പരിക്കേറ്റത്. കോളജ് വിട്ടപ്പോള്‍ രണ്ടാമത്തെ ഗേറ്റിനു സമീപമാണ് അപകടം നടന്നത്. രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ് സൈന.
സൈന നടന്നുവരവെ പിന്നാലെ ഓടിച്ചു വന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലെ കല്ലില്‍ തലയിടിച്ചു വീണ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും പിന്നീട് മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നു. സൈനയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം, കാംപസിലെ സെക്യൂരിറ്റി ഗേറ്റിനുള്ളില്‍ വാഹനങ്ങള്‍ക്കു പ്രവേശനമില്ലെന്നു കോളജ് പ്രിന്‍സിപ്പല്‍ ലതീഷ് പറഞ്ഞു. ആദ്യഗേറ്റിനും സെക്യൂരിറ്റി ഗേറ്റിനും ഇടയിലാണ് അപകടം നടന്നതെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക