|    Nov 24 Fri, 2017 3:47 am
FLASH NEWS

ശാസ്താംകോട്ട എസ്‌ഐയ്‌ക്കെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published : 6th August 2017 | Posted By: fsq

 

ശാസ്താംകോട്ട: കഴിഞ്ഞ ഏപ്രില്‍ ആറിന് യുഡിഎഫ് നടത്തിയ ഹര്‍ത്താലിനിടെ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് പിരിയുകയായിരുന്നു ഡിസിസി ജനറല്‍ സെക്രട്ടറി വൈ ഷാജഹാന്‍, കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദ്, കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ബ്ലോക്ക് പ്രസിഡന്റ് ഷിഹാബ് മുല്ലപ്പള്ളി എന്നീ നേതാക്കളെ മര്‍ദ്ദിക്കുകയും ശാസ്താംകോട്ട എസ് ഐ കൊലപാതകശ്രമത്തില്‍പ്പെടുത്തി ജയിലില്‍ അടയ്ക്കുകയും ചെയ്ത സംഭവത്തെപ്പറ്റി അന്വേഷണം നടത്തി രണ്ട് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടു. പരാതി സംബന്ധിച്ച് ശാസ്താംകോട്ട പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ റിപോര്‍ട്ട് തള്ളിയാണ് പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലിസ് സൂപ്രണ്ടിനാണ് അന്വേഷണ ചുമതല. പൊതുപ്രവര്‍ത്തകരായ മൂന്നുപേര്‍ നല്‍കിയ പരാതികളില്‍ സമാനതകള്‍ ഏറെയുണ്ടന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക