|    Jan 16 Mon, 2017 8:45 pm
FLASH NEWS

ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം സത്യസന്ധമായിരിക്കണം- പന്ന്യന്‍ രവീന്ദ്രന്‍

Published : 1st November 2015 | Posted By: SMR

കോട്ടയം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച പുനരന്വേഷണം സത്യസന്ധമായിരിക്കണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. അന്വേഷണം നല്ല മനസ്സോടെയാവണം.
അന്വേഷണത്തിനിടെസര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവരുത്. മുങ്ങിത്താഴാന്‍ പോവുന്നവന് പിടിവള്ളി കിട്ടുന്നതുപോലെയാണ് യുഡിഎഫിന്റെ ഒരോ തീരുമാനമെന്നും പന്ന്യന്‍ കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ത്രിതലം- 2015 ല്‍ പറഞ്ഞു. എസ്എന്‍ഡിപി- ബിജെപി ഐക്യപ്പെടലും മൂന്നാം മുന്നണിയും മായാജാലമാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് സംസ്ഥാന ഭരണം മുമ്പോട്ടുപോവുന്നതെന്നു വ്യക്തമാക്കുന്നതാണ് ഉയര്‍ന്ന പോലിസുദ്യോഗസ്ഥനായ ജേക്കബ് തോമസിന്റെ വാക്കുകളിലൂടെ വ്യക്തമാവുന്നത്. ഭരണകൂടത്തെ കൂട്ടുകച്ചവടമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി നടത്തിയതായി തെളിഞ്ഞിട്ടും രാജിവയ്ക്കാന്‍ മനസ്സില്ല എന്നു പറയുന്നത് ധിക്കാരമാണ്.
മാണിയും കോണിയും വേണ്ടെന്നത് പാര്‍ട്ടി നിലപാട് തന്നെയാണ്. ഇടതുമുന്നണിയെ വിപുലപ്പെടുത്താന്‍ ആലോചിച്ചിട്ടില്ല. മുസ്‌ലിം ലീഗ് വന്നാല്‍ ഐക്യമുന്നണിയുമായി മാറ്റമില്ലാതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക