|    Jan 17 Tue, 2017 6:20 am
FLASH NEWS

ശാശ്വതീകാനന്ദയുടെ മരണം : തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി

Published : 22nd October 2015 | Posted By: SMR

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംബന്ധിച്ച് തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. മരണം കൊലപാതകമാണെന്ന് ഡിഐജിയായിരുന്ന ജേക്കബ് തോമസ് കണ്ടെത്തിയിരുന്നുവെന്നു കാട്ടി പാലക്കാട്ടെ ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസാണ് കോടതിയെ സമീപിച്ചത്. ഐജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്.
മുങ്ങിമരണമാണെന്ന ക്രൈംബ്രാഞ്ച് റിപോര്‍ട്ട് റദ്ദാക്കണമെന്നും കേസിലെ സാക്ഷിമൊഴികളും പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള മെഡിക്കല്‍ റിപോര്‍ട്ടുകളും ക്രൈംബ്രാഞ്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു. കേസിലെ സാക്ഷിയായ ബിജു രമേശ് മരണം കൊലപാതകമാണെന്നു വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് തുടരന്വേഷണം ആവശ്യമാണെന്നും ഹരജിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക