|    Mar 26 Sun, 2017 1:25 am
FLASH NEWS

ശാശ്വതീകാനന്ദയുടെ മരണം: തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്; അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

Published : 20th August 2016 | Posted By: SMR

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നതിനു തെളിവില്ലെന്നു പറഞ്ഞ് കേസവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. കൊലപാതകമാണെന്നാരോപിച്ച് രംഗത്തുവന്ന ഒരാള്‍ക്കും ഇക്കാര്യത്തില്‍ ഒരു തെളിവും ഇതുവരെ ഹാജരാക്കാനായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ശ്രീനാരായണ ധര്‍മവേദി നേതാവും ബാറുടമയുമായ ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണത്തിന് വഴിതെളി—ച്ചത്. വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് ഗുണ്ടാനേതാവ് പ്രിയനെ ഉപയോഗിച്ച് സ്വാമിയെ കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണമുയര്‍ന്നത്. തുടര്‍ന്ന് സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രിയന്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ക്രൈംബ്രാഞ്ചിനോട് തുടരന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. സ്വാമി മരിക്കുന്ന ദിവസം പ്രിയന്‍ തിരുവനന്തപുരത്തുണ്ടായിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ബിജു രമേശിനെ ഒരുദിവസം മുഴുവന്‍ ചോദ്യം ചെയ്തിട്ടും തെളിവൊന്നും നല്‍കാനായില്ലെന്നും റിപോര്‍ട്ടിലുണ്ട്. സ്വാമിയുടെ സഹായി സാബു പാലില്‍ ഇന്‍സുലിന്‍ ചേര്‍ത്ത് നല്‍കിയെന്ന ആരോപണവും തെറ്റെന്നു തെളിഞ്ഞു. എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് എംഎന്‍ സോമന്‍ ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തിരിമറി നടത്തിയെന്ന ആരോപണവും ക്രൈംബ്രാഞ്ച് തള്ളി.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക