|    Mar 26 Sun, 2017 5:18 am
FLASH NEWS

ശാശ്വതീകാനന്ദയുടെ മരണം സത്യം പുറത്തുവരണം: സുധീരന്‍

Published : 1st November 2015 | Posted By: SMR

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലെ സത്യം പുറത്തുവരണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എല്ലാ കാര്യങ്ങളെപ്പറ്റിയും തനിക്ക് അഭിപ്രായമുണ്ടെന്നും എന്നാല്‍, രാഷ്ട്രീയ ഉത്തരവാദിത്തം പാലിച്ച് മാത്രമേ ഉത്തരം പറയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളിലും വേണ്ടപ്പോള്‍ വേണ്ട നടപടികളാവും സര്‍ക്കാര്‍ കൈക്കൊള്ളുക. ശാശ്വതീകാനന്ദയുടെ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഓരോ വിഷയങ്ങളും അതിന്റെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യും. മരണത്തെക്കുറിച്ച് സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമാണ്. സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍വ ദുരൂഹതകളും മാറി സത്യം പുറത്തുവരണം. സര്‍ക്കാരിന്റേത് നല്ല തീരുമാനമാണ്. പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. അതിനെ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള നടപടിയായോ കാണേണ്ടതില്ല.
സ്വാമിയുടെ മരണത്തിലെ ദുരൂഹത മാറ്റാന്‍ തുടരന്വേഷണം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴക്കേസില്‍ തനിക്ക് വ്യക്തമായ നിലപാടുണ്ട്. ജനങ്ങള്‍ കാത്തിരിക്കുകയാണ്. തന്റെ നിലപാട് ഇപ്പോള്‍ പറയാനാവില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഔചിത്യം പാലിക്കും. ബാര്‍കോഴക്കേസിലെ സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. എല്ലാ വശങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

(Visited 59 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക