|    Jul 25 Tue, 2017 2:32 pm
FLASH NEWS
Home   >  Kerala   >  

ശാശ്വതീകാനന്ദയുടെ മരണം ജലസമാധി തന്നെയെന്ന് വെള്ളാപ്പള്ളി

Published : 10th October 2015 | Posted By: G.A.G

ചേര്‍ത്തല: സ്വാമി ശാശ്വതീകാനന്ദയുടെ മരണം ജലസമാധി തന്നെയെന്ന് തെളിഞ്ഞതാണെന്ന്  വെള്ളാപ്പള്ളി നടേശന്‍. താനും മകന്‍ തുഷാറും ചേര്‍ന്ന് ശാശ്വതീകാനന്ദയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന ബിജു രമേശിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
വെള്ളാപ്പള്ളിയും തുഷാറും പ്രവീണ്‍ വധക്കേസിലെ പ്രതി പ്രിയനെ ഉപയോഗിച്ച് ശാശ്വികാനന്ദയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബിജു രമേശ് ഇന്നലെ ആരോപിച്ചത്. പ്രിയനെ താന്‍ കണ്ടിട്ടു പോലുമില്ലെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. തന്നെ വ്യക്തിഹത്യ നടത്തുവാനും എസ്.എന്‍.ഡി.പിയുടെ വളര്‍ച്ചക്ക് തടയിടാനും വേണ്ടി്  ചില രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെയാണ് ബിജു രമേശ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ശാശ്വികാനന്ദയുടെ മരണം സംബന്ധിച്ച ഏതൊര്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും സി.ബി.ഐയെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ടി.പി ചന്ദ്രശേഖരന്‍ വധക്കേസുകൂടി അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക