|    Mar 24 Fri, 2017 3:53 pm
FLASH NEWS

ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം: പ്രകാശാനന്ദ

Published : 11th October 2015 | Posted By: swapna en

ശിവഗിരി: ശാശ്വതീകാനന്ദ സ്വാമിയുടെ മരണം കൊലപാതകമെന്ന് പ്രകാശാനന്ദ. മൃതദേഹം കണ്ടപ്പോള്‍ അസ്വഭാവിക മരണമെന്ന് മനസ്സിലായിരുന്നതായും ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠാധിപതിയുമായ സ്വാമി പ്രകാശാനന്ദ പറഞ്ഞു. അദ്ദേഹത്തിന്റെ  നെറ്റിയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മൃതദേഹം കരക്കെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് മുറിവേറ്റതെന്നാണ് അന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. ശാശ്വതീകാനന്ദയ്ക്ക് നീന്തല്‍ അറിയാമായിരുന്നു.  പിന്നെ  എങ്ങനെ അദ്ദേഹം മുങ്ങിമരിക്കും. അദ്ദേഹം പൂര്‍ണ്ണം ആരോഗ്യവാനായിരുന്നു. സാധാരണ മരണമല്ലെന്ന് അന്നേ താന്‍ പറഞ്ഞിരുന്നു. കാര്യങ്ങള്‍ പറയാന്‍ തനിക്ക് ആരെയും പേടിയില്ലെന്നും പ്രകാശാനന്ദ പറഞ്ഞു.

2002 ജൂലൈ ഒന്നിനാണ് ശിവഗിരി മുന്‍ മഠാധിപതിയായ സ്വാമി ശാശ്വതികാനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആലുവ പുഴയില്‍ രാവിലെ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം.

(Visited 78 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക