|    Jan 23 Mon, 2017 2:08 pm
FLASH NEWS

ശാരീരിക പ്രശ്‌നമുള്ളവര്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും

Published : 28th October 2015 | Posted By: SMR

കാസര്‍കോട്: അന്ധതയോ മറ്റ് ശാരീരിക അവശതകളോ ഉള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു.
ഇലട്രോണിക്ക് വോട്ടിങ് യന്ത്രത്തിലെ ബാലറ്റ് യൂനിറ്റിലെ ചിഹ്നം തിരിച്ചറിയുന്നതിനും പരസഹായം കൂടാതെ വോട്ട് രേഖപ്പെടുത്തുന്നതിനും സാധിക്കാത്തവര്‍ക്ക് 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള വ്യക്തിയെ വോട്ട് രേഖപ്പെടുത്താന്‍ കൂടെ കൊണ്ടുപോകാം. സഹായിയായി പോകുന്നയാള്‍ മറ്റൊരു സമ്മതി ദായകന്റെ സഹായിയായി ഒരു പോളിങ് സ്റ്റേഷനിലും പ്രവര്‍ത്തിച്ചിട്ടില്ലെന്നും സമ്മതിദായകന് വേണ്ടി താന്‍ രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്ത് സൂക്ഷിച്ച് കൊള്ളാമെന്നും രേഖാമൂലം ഉറപ്പ് നല്‍കണം.
സ്ഥാനാര്‍ഥിക്കോ തിരഞ്ഞെടുപ്പ് ഏജന്റിനൊ ഏതെങ്കിലും ഒരു സമ്മതിദായകന്റെ സഹായിയായി പ്രവര്‍ത്തിക്കാം. എന്നാല്‍ പ്രിസൈഡിങ് ഓഫിസറോ മറ്റേതെങ്കിലും പോളിങ് ഓഫിസറോ സമ്മതിദായകന്റെ സഹായിയാവാന്‍ പാടില്ല. ശാരീരിക അവശത ഉള്ളവരെ ക്യുവില്‍ നിര്‍ത്താതെ പ്രത്യേകമായി പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കേണ്ടതാണെന്ന് കലക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക