|    Jul 20 Fri, 2018 8:07 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശാരീരികാസ്വാസ്ഥ്യം; നാദിര്‍ഷയെ ചോദ്യം ചെയ്തില്ല

Published : 16th September 2017 | Posted By: fsq

 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ കോടതി നിര്‍ദേശപ്രകാരം അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായെങ്കിലും ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന്  ചോദ്യം ചെയ്തില്ല. നാദിര്‍ഷ ആശുപത്രിയില്‍ ചികില്‍സ തേടി. തുടര്‍ന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണെന്ന് നാദിര്‍ഷ അറിയിച്ചെങ്കിലും മെഡിക്കല്‍ റിപോര്‍ട്ട് പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യൂവെന്ന് പോലിസ് പറഞ്ഞു. ഇന്നലെ രാവിലെ 9.45ഓടെയാണ് നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പോലിസ് ക്ലബ്ബില്‍ എത്തിയത്. ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായി തയ്യാറെടുത്തുവെങ്കിലും തനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്ന് നാദിര്‍ഷ അന്വേഷണ സംഘത്തെ അറിയിച്ചു. തുടര്‍ന്ന് പോലിസ് ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ ആലുവ പോലിസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി പരിശോധിച്ചു. രക്തസമ്മര്‍ദം ഉയര്‍ന്നിരിക്കുന്നതായും രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ന്നിരിക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശാനുസരണം ഇന്നലെ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയും വിവരം അദ്ദേഹത്തോട് പറയുകയും ചെയ്തു. പിന്നീടാണ് ബന്ധുക്കള്‍ക്കൊപ്പം നാദിര്‍ഷ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്. വൈകുന്നേരത്തോടെ, തന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ തയ്യാറാണെന്നും അന്വേഷണ സംഘത്തെ ഫോണ്‍ മുഖേന നാദിര്‍ഷ അറിയിച്ചുവെങ്കിലും മെഡിക്കല്‍ റിപോര്‍ട്ട് ലഭിച്ചശേഷം മാത്രം ചോദ്യം ചെയ്താല്‍ മതിയെന്ന് പോലിസ് തീരുമാനിക്കുകയായിരുന്നു. വൈകുന്നേരത്തോടെ നാദിര്‍ഷ ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് മടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss