|    Oct 21 Sat, 2017 3:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ശാന്തിയാത്രയ്ക്ക് അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധം: സുധീരന്‍

Published : 16th July 2016 | Posted By: SMR

തിരുവനന്തപുരം: പയ്യന്നൂരില്‍ സമാധാനം പുനസ്ഥാപിക്കാനായി കോണ്‍ഗ്രസ് നടത്താനിരുന്ന ശാന്തിയാത്രയ്ക്കും സമാധാനസദസ്സിനും പോലിസ് അനുമതി നിഷേധിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു.
സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് പോലിസിന്റെ ഈ നടപടിയെന്ന് സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് കെ കാമരാജിന്റെയും മുന്‍മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെയും അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സുധീരന്‍.
കേരളത്തിലെ ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയാണ് സിപിഎമ്മും ബിജെപിയും. ഇരുകൂട്ടരും കൊലപാതകരാഷ്ട്രീയത്തിന്റെ വക്താക്കളാണ്. ആയുധം താഴെവയ്ക്കാന്‍ സിപിഎം, ബിജെപി നേതൃത്വം അണികളോടു നിര്‍ദേശിക്കണം. മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇനിയെങ്കിലും പോലിസ് തയ്യാറാവണമെന്നും സുധീരന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക