|    Jan 23 Mon, 2017 6:01 am
FLASH NEWS

ശാന്തിതീരം പുഴയോരം പാര്‍ക്ക് തുറന്നു

Published : 29th February 2016 | Posted By: SMR

മലപ്പുറം: ജില്ലയുടെ ആസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കോട്ടക്കുന്ന് ടൂറിസം പാര്‍ക്കിനു പുറമേ മറ്റൊരു പാര്‍ക്ക് കൂടി. സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന് പുഴയുടെ തീരത്തുള്ള ശാന്തിതീരം പുഴയോരം പാര്‍ക്ക് മന്ത്രി എ പി അനില്‍കുമാര്‍ തുറന്നുകൊടുത്തു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പാര്‍ക്കിലെ സാധാരണ വിനോദങ്ങള്‍ക്ക് പുറമെ പുഴയുടെ സാമീപ്യം മുതലെടുത്ത് മറ്റ് വിനോദ പരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കയാക്കിങ്, പെഡല്‍ ബോട്ടിങ് എന്നിവയ്‌ക്കൊപ്പം ജലബലൂണ്‍ സംവിധാനവും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. പത്തു രൂപയാണ് പ്രവേശന ഫീസ്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനടക്കം സൗകര്യങ്ങള്‍ പാര്‍ക്കില്‍ ലഭ്യമാണ്.
സ്വകാര്യ പങ്കാളിത്തോടെയാണ് പാര്‍ക്കില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരസഭ അധ്യക്ഷ സി എച്ച് ജമീല, ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ഡിടിപിസി സെക്രട്ടറി വി ഉമ്മര്‍കോയ, കൗണ്‍സിലര്‍മാരായ സലീന, ബുഷ്‌റ, ഹാരിസ് ആമിന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ എ സുന്ദരന്‍, ഡിടിപിസി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി കെ അസലു, എം കെ മുഹ്‌സിന്‍, എ കെ എ നസീര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 87 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക