|    Apr 30 Sun, 2017 10:04 pm
FLASH NEWS

ശാന്താദേവി അഭിനയരത്‌ന പുരസ്‌ക്കാരം കെ എസ് കോയക്ക്

Published : 16th November 2016 | Posted By: SMR

കോഴിക്കോട്: 24 ഫ്രെയിംസ് ഫിലിം സൊസൈറ്റി പ്രശസ്ത നടി ശാന്താദേവിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ 2015-2016 വര്‍ഷത്തെ’അഭിനയരത്‌നപുരസ്‌കാരം നാടക നടന്‍ കെ എസ് കോയയ്ക്ക്.
1975ല്‍ അഭിനയ രംഗത്തെത്തിയ കെ എസ് കോയ 1980 മുതല്‍ ദേശാഭിമാനി തിയേറ്റേഴ്‌സിലൂടെ പ്രഫഷനല്‍ നാടക രംഗത്തെത്തി. അക്ഷയ, സംഗമം, സ്റ്റേജ് ഇന്ത്യ, ചിരന്തന, കലാനിപുണ തിയേറ്ററുകളിലൂടെ അഭിനേതാവായി. മലയാള കലാകാരന്മാരുടെ ദേശീയസംഘടനയായ  നന്മ കോഴിക്കോട്  ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമാണ്. 2016 ഡിസംബര്‍ 11 ന് കോഴിക്കോട് കൃസ്ത്യന്‍ കോളജ് ഗ്രൗണ്ടിലെ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day