|    Mar 27 Mon, 2017 6:13 pm
FLASH NEWS

ശാന്തപുരത്ത് മുസ്്‌ലിംലീഗ് പിന്തുണ ജമാഅത്തെ ഇസ്്‌ലാമിക്ക്

Published : 15th October 2015 | Posted By: RKN

പെരിന്തല്‍മണ്ണ: ശാന്തപുരം മഹല്ലില്‍ ഉള്‍ക്കൊള്ളുന്ന വെട്ടത്തൂര്‍, കീഴാറ്റൂര്‍ പഞ്ചായത്തുകളിലെ  മൂന്നുവാര്‍ഡുകളില്‍ മുസ്്‌ലിംലീഗിന്റെ പിന്തുണ ജമാഅത്തെ ഇസ്്‌ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫയര്‍ പാര്‍ട്ടിക്ക്. യുഡിഎഫില്‍ മുസ്്‌ലിംലീഗ് മല്‍സരിക്കുന്ന കീഴാറ്റൂര്‍ പഞ്ചായത്തിലെ ശാന്തപുരം നോര്‍ത്ത്, വെട്ടത്തൂര്‍ പഞ്ചായത്തിലെ ചുങ്കം ഒന്നാംവാര്‍ഡ്, പള്ളിക്കുത്ത് മൂന്നാംവാര്‍ഡ് എന്നിവിടങ്ങളിലാണ് വെല്‍ഫയര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ ഗ്യാസ് സിലിണ്ടര്‍ അടയാളത്തില്‍ മല്‍സരിക്കുന്നവര്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ളത്.

പകരം ഈ രണ്ട് പഞ്ചായത്തുകളിലെ മറ്റു വാര്‍ഡുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണയ്ക്കും. സംസ്ഥാനതലത്തില്‍ മുസ്്‌ലിംലീഗിന് ജമാഅത്തെ ഇസ്്‌ലാമിയോട് കടുത്ത എതിര്‍പ്പാണുള്ളത്. ജമാഅത്തെ ഇസ്്‌ലാമിയുടെ ഇന്ത്യയിലെ കേന്ദ്രമായ ശാന്തപുരത്ത് ലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി ധാരണ ലീഗില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day