|    Nov 23 Thu, 2017 8:32 pm
FLASH NEWS
Home   >  Kerala   >  

ശാഖാ പ്രവര്‍ത്തനം നടക്കാറുള്ള സ്‌കൂള്‍ പരിസരത്തുനിന്നും ആയുധശേഖരം പിടിച്ചെടുത്തു

Published : 11th November 2017 | Posted By: mi.ptk

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസ്എസ് ശാഖാപ്രവര്‍ത്തനം നടക്കാറുള്ള സ്‌കൂള്‍ പരിസരത്തും സമീപ പ്രദേശങ്ങളിലും നിന്നു വന്‍ ആയുധശേഖരം പിടികൂടി. ഇന്ന് രാവിലെ കൂത്തുപറമ്പ് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ പിടികൂടിയത്. സ്റ്റീല്‍ ബോംബ്, വടിവാള്‍, ശൂലങ്ങള്‍, ഇരുമ്പ് ദണ്ഡ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നത്. ആര്‍എസ്എസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്ന സ്‌കൂളില്‍ ശാഖാ പ്രവര്‍ത്തനവും നടക്കാറുണ്ട്. തൊക്കിയലങ്ങാടി, തട്ടോളിക്കര എന്നിവിടങ്ങളിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. തട്ടോളിക്കര ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്നും തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് വാളുകള്‍ കിട്ടിയത്.
ആര്‍.എസ്.എസ് കാര്യാലയത്തില്‍ കഴിഞ്ഞ ദിവസം ബോംബ് സ്‌ഫോടനം ഉണ്ടായതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ മാരക ശേഷിയുള്ള ബോംബുകള്‍ പിടികൂടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക