|    Jan 19 Thu, 2017 1:49 am
FLASH NEWS

ശഹാബുദ്ദീന്റെ ജാമ്യം: ഹരജി പരിഗണിക്കുന്നത് നീട്ടി

Published : 27th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊലക്കേസില്‍ ആര്‍ജെഡി നേതാവ് മുഹമ്മദ് ശഹാബുദ്ദീന് അനുവദിച്ച ജാമ്യത്തെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടു ദിവസത്തേക്കു മാറ്റി. ശഹാബുദ്ദീനു വേണ്ടി ഹാജരാവുന്ന അഭിഭാഷകന്‍ രാംജത് മലാനിയുടെ അസൗകര്യംമൂലമാണ് കേസ് ജസ്റ്റിസുമാരായ  പി സി ഘോഷ്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ചത്തേക്ക് മാറ്റിയത്.
രാംജത് മലാനി സ്ഥലത്തില്ലെന്നും കേസ് സവിസ്തരം പഠിക്കാന്‍ സമയം വേണമെന്നും അതിനാല്‍ കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്നും ശഹാബുദ്ദീനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
കേസില്‍ വാദപ്രതിവാദങ്ങള്‍ കേള്‍ക്കേണ്ടതുകൊണ്ട് കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയാണെന്ന് കോടതി പറഞ്ഞു. ഈ മാസം ഏഴിനാണ് ശഹാബുദ്ദീന് പട്‌ന ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 10ാം തിയ്യതി ഭഗല്‍പൂര്‍ ജയിലില്‍നിന്ന് അദ്ദേഹം പുറത്തുവന്നു. നിരവധി കേസില്‍ പ്രതിയായ ഈ നേതാവ് കഴിഞ്ഞ 11 വര്‍ഷമായി ജയിലിലായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക