|    May 30 Tue, 2017 5:08 pm
FLASH NEWS

ശഹാബുദ്ദീന്റെ ജാമ്യം റദ്ദാക്കി

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊലപാതകക്കേസില്‍ ആര്‍ജെഡി നേതാവ് മുഹമ്മദ് ശഹാബുദ്ദീന്റെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ഇതേത്തുടര്‍ന്ന് ബിഹാറിലെ സിവാല്‍ കോടതിയില്‍ കീഴടങ്ങിയ ശഹാബുദ്ദീനെ ഡിവിഷനല്‍ ജയിലിലേക്ക് അയച്ചു.  കോടതിയില്‍ കീഴടങ്ങുകയോ ബിഹാര്‍ പോലിസ് കസ്റ്റഡിയിലെടുക്കുകയോ ചെയ്യണമെന്നായിരുന്നു ജസ്റ്റിസുമാരായ പി സി ഘോഷ്, അമിതാവ റോയി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. രാജീവ് റോഷന്‍ കൊലക്കേസില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കീഴ്‌ക്കോടതിയോടും ബിഹാര്‍ സര്‍ക്കാരിനോടും നിര്‍ദേശിച്ചു. അതേസമയം, റോഷന്റെ സഹോദരന്‍മാരെ കൊലപ്പെടുത്തിയ കേസില്‍ ശഹാബുദ്ദീന് അനുവദിച്ച ജാമ്യത്തെ ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ അദ്ദേഹത്തിനും ബിഹാര്‍ സര്‍ക്കാരിനും നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day