|    Jan 17 Tue, 2017 6:32 am
FLASH NEWS

ശഹാബുദ്ദീന്റെ ജാമ്യം റദ്ദാക്കാന്‍ സുപ്രിംകോടതിയില്‍ ഹരജി

Published : 17th September 2016 | Posted By: SMR

ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവ് മുഹമ്മദ് ശഹാബുദ്ദീന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. അഡ്വ. പ്രശാന്ത് ഭൂഷണാണ് ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ തിങ്കളാഴ്ച വാദംകേള്‍ക്കും. പ്രശാന്ത് ഭൂഷണ്‍ ഹരജി സമര്‍പ്പിച്ച് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ഇതേ ആവശ്യമുന്നയിച്ച് ബിഹാര്‍ സര്‍ക്കാരും ഹരജി നല്‍കി.
ശഹാബുദ്ദീന്‍ ഉള്‍പ്പെട്ട കൊലക്കേസിലെ എതിര്‍കക്ഷിയായ ചന്ദ്രശേഖര്‍ പ്രസാദിന്റെ അഭിഭാഷകനെന്ന നിലയിലാണ് പ്രശാന്ത് ഭൂഷണ്‍ ഹരജി നല്‍കിയത്. പ്രസാദിന്റെ മൂന്നു മക്കള്‍ കൊല്ലപ്പെട്ടിരുന്നു. ശഹാബുദ്ദീനെതിരായ 58 ക്രിമിനല്‍ കേസുകളില്‍ രണ്ടെണ്ണത്തില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും അദ്ദേഹത്തിന് ജാമ്യംനല്‍കിയതിനെ ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക