|    Apr 20 Fri, 2018 8:23 pm
FLASH NEWS
Home   >  Kerala   >  

ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ട് കിടന്ന രോഗിയുടെ കൈവിരലുകള്‍ ഞെരിച്ചൊടിച്ച ആശുപത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published : 29th March 2018 | Posted By: mi.ptk

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കാലില്‍ ശസ്ത്രക്രിയ ചെയ്ത് കമ്പിയിട്ട് കിടന്ന രോഗിയുടെ കൈവിരലുകള്‍ ആശുപത്രി ജീവനക്കാരന്‍ ഞെരിച്ചൊടിച്ചതായി പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന്  ആശുപത്രി ജീവനക്കാരനെ സൂപ്രണ്ട് സസ്‌പെന്‍ഡ് ചെയ്തു. മെഡിക്കല്‍ കോളേജിലെ ജീവനക്കാരനായ സുനില്‍ കുമാറിനെയാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഷര്‍മ്മദ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളജിലെ 15ാം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ കൈവിരലുകള്‍ അറ്റന്‍ഡര്‍ ഞെരിച്ചൊടിക്കുകയും തല്ലാന്‍ കൈവീശുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ  സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജോബി ജോണും നേഴ്‌സിംഗ് സൂപ്രണ്ടും നടത്തിയ പ്രാഥമികാന്വേഷണത്തില്‍ സുനില്‍ കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
കഴിഞ്ഞ 19 ന് ഇടുപ്പെല്ലിന്റെ ചികിത്സക്കായാണ് രോഗി ഇവിടെ എത്തിയത്. 23 ന് ഡിസ് ചാര്‍ജ് ചെയ്തിരുന്നു. രണ്ടാഴ്ച വിശ്രമത്തിന് ശേഷം തുടര്‍ ചികിത്സക്ക് എത്തുന്ന ഈ രോഗിയുടെ തുടര്‍ ചികിത്സകള്‍ സൗജന്യമായി നല്‍കാന്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇനിയുള്ള ചികിത്സ സൗജന്യമായി നല്‍കമെന്നും സൂപ്രണ്ട് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss