|    Feb 25 Sun, 2018 6:57 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ശശീന്ദ്രന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ്

Published : 1st February 2018 | Posted By: kasim kzm

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ എ കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് അഞ്ചിന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ശശീന്ദ്രനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനു കത്ത് നല്‍കിയിരുന്നു. എന്‍സിപി തീരുമാനം മുഖ്യമന്ത്രി മുന്നണി നേതാക്കളുമായും ചര്‍ച്ച ചെയ്തശേഷം ഗവര്‍ണറില്‍ നിന്നു സത്യപ്രതിജ്ഞാ സമയം ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്നു വൈകീട്ട് അഞ്ചിന് സത്യപ്രതിജ്ഞ നടക്കുന്നത്. ഗതാഗത വകുപ്പ് തന്നെയാണ് ശശീന്ദ്രന് ലഭിക്കുക. നിലവില്‍ മുഖ്യമന്ത്രിയാണ് വകുപ്പ്  കൈകാര്യം ചെയ്യുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss