|    Nov 20 Mon, 2017 1:28 pm
Home   >  Todays Paper  >  page 7  >  

ശശി തരൂര്‍ ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പുതുതായി രൂപംനല്‍കിയ കോണ്‍ഗ്രസ് പോഷകസംഘടനയായ ഓള്‍ ഇന്ത്യ പ്രഫഷനല്‍ കോണ്‍ഗ്രസ് ചെയര്‍മാനായി ശശി തരൂര്‍ എംപിയെ സോണിയഗാന്ധി നിയമിച്ചു. പ്രഫഷനല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായുള്ള വിഭാഗമെന്ന നിലയിലാണ് ഇതു പ്രവര്‍ത്തിക്കുക. അതോടൊപ്പം അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ഓള്‍ ഇന്ത്യ അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് എന്ന സംഘടനയ്ക്കും കോണ്‍ഗ്രസ് രൂപംനല്‍കിയിട്ടുണ്ട്. അരബിന്ദ് സിങ് ആണ് ചെയര്‍മാന്‍, ഇര്‍ഫാന്‍ ആലം വൈസ് ചെയര്‍മാനാവും. മല്‍സ്യത്തൊഴിലാളികള്‍ക്കായി ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ്സിനു രൂപംനല്‍കാനും തീരുമാനിച്ചു. പാര്‍ട്ടിയുടെ തെലങ്കാന ഘടകം ചുമതലയില്‍ നിന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങിനെ മാറ്റി. പകരം ആര്‍ സി കുന്ദിയ, സതീഷ് ജാര്‍ക്കിഹോളി എന്നിവര്‍ക്കാണു ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക